SignIn
Kerala Kaumudi Online
Friday, 15 May 2026 12.52 AM IST

പ്രഭ്‌സിംറാന് അര്‍ദ്ധ സെഞ്ച്വറി; മുംബയ്‌ക്കെതിരെ 200 അടിച്ച് പഞ്ചാബ് കിംഗ്‌സ്

ipl

ധരംശാല: ഓപ്പണര്‍ പ്രഭ്‌സിംറാന്റെ അര്‍ദ്ധ സെഞ്ച്വറി മികവില്‍ മുംബയ് ഇന്ത്യന്‍സിനെതിരെ പഞ്ചാബിന് മികച്ച സ്‌കോര്‍. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത കിംഗ്‌സ് 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 200 റണ്‍സാണ് നേടിയത്. മദ്ധ്യ നിരയില്‍ ആരും തിളങ്ങാത്തതാണ് പഞ്ചാബിന് തിരിച്ചടിയായത്. അവസാന ഓവറുകള്‍ മുബയ് ബൗളര്‍മാര്‍ വാരിക്കോരി റണ്‍സ് വഴങ്ങിയതോടെയാണ് ടീം സ്‌കോര്‍ 200ല്‍ എത്തിയത്. തുടര്‍ച്ചയായി ആറ് ജയങ്ങളുമായി ഒന്നാം സ്ഥാനത്ത് നിന്ന പഞ്ചാബ് പിന്നീട് കളിച്ച നാല് മത്സരങ്ങളിലും തുടര്‍ച്ചയായി തോല്‍വി വഴങ്ങിയിരുന്നു.

ഓപ്പണര്‍ പ്രിയാന്‍ഷ് ആര്യ 22(17) റണ്‍സ് നേടി പുറത്തായപ്പോള്‍ സഹ ഓപ്പണര്‍ പ്രഭ്‌സിംറാന്‍ 32 പന്തുകളില്‍ നിന്ന് ആറ് ഫോറും നാല് സിക്‌സറും സഹിതം 57 റണ്‍സ് നേടി. കൂപ്പര്‍ കൊണോലി 21(22) റണ്‍സ് നേടി പുറത്തായി. ശ്രേയസ് അയ്യര്‍ 4(2), സൂര്യാന്‍ഷ് ഷെഡ്‌ഗെ 8(5), ശശാങ്ക് സിംഗ് 2(3) എന്നിവര്‍ നിരാശപ്പെടുത്തി. അഫ്ഗാന്‍ ഓള്‍റൗണ്ടര്‍ അസ്മത്തുള്ള ഒമര്‍സായ് 38(17) ആണ് പിന്നീട് പിടിച്ചുനിന്നത്. മാര്‍ക്കോ യാന്‍സന്‍ 2(7) ബാറ്റിംഗില്‍ കാര്യമായി സംഭാവന നല്‍കാനാകാതെ മടങ്ങി.

ഇംപാക്ട് സബ് ആയി എത്തിയ മലയാളി താരം വിഷ്ണു വിനോദ് 15*(8), സേവ്യര്‍ ബാര്‍ട്‌ലെറ്റ് 18*(7) എന്നിവര്‍ പുറത്താകാതെ നിന്നു. മുംബയ്ക്കായി ഷാര്‍ദുല്‍ താക്കൂര്‍ നാല് വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ ദീപക് ചഹാറിന് രണ്ട് വിക്കറ്റ് ലഭിച്ചു. കോര്‍ബിന്‍ ബോഷ്, രാജ് ബാവ എന്നിവര്‍ ഓരോ വിക്കറ്റ് വീതം നേടി. മുംബയ് നേരത്തെ തന്നെ ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായിരുന്നു. ഇന്നത്തെ മത്സരത്തില്‍ കൂടി പരാജയപ്പെട്ടാല്‍ പഞ്ചാബിന്റെ പ്ലേ ഓഫ് പ്രതീക്ഷകള്‍ക്ക് അത് കനത്ത തിരിച്ചടിയായി മാറും.

Add as a preferred source on Google
TAGS: NEWS 360, SPORTS, IPL, MI VS PK
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360