SignIn
Kerala Kaumudi Online
Tuesday, 05 May 2026 11.08 PM IST

നേപ്പാളിൽ 19 യാത്രക്കാരുമായി പറന്ന വിമാനം തകർന്നു; അപകടം ടേക്കോഫിനിടെ, 18 പേർ മരിച്ചു

Increase Font Size Decrease Font Size Print Page
nepal

കാഠ്‌മണ്ഡു: നേപ്പാളിൽ വിമാനം തകർന്നുവീണ് 18 പേർ മരിച്ചു. ത്രിഭുവൻ അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് അപകടം ഉണ്ടായത്. 19 പേരുമായി വിമാനത്താവളത്തിൽ നിന്ന് പറന്നുയരുന്നതിനിടെ വിമാനം തകർന്നുവിഴുകയായിരുന്നു. ശൗര്യ എയർലെെൻസിന്റെ വിമാനമാണ് തകർന്നത്. രാവിലെ 11 മണിയോടെയാണ് അപകടമുണ്ടായത്.

അഞ്ച് മൃതദേഹങ്ങൾ കണ്ടെത്തിയതായി നേപ്പാൾ അധികൃതർ അറിയിച്ചു. സ്ഥലത്ത് പൊലീസിന്റെയും അഗ്നിശമനസേനയുടെയും നേതൃത്വത്തിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. വിമാനം പൂർണമായി കത്തിനശിച്ചു. കാഠ്‌മണ്ഡുവിൽ നിന്ന് പൊഖ്റയിലേക്ക് പുറപ്പെട്ടതാണ് വിമാനം. ഗുരുതരമായി പരിക്കേറ്റ വിമാനത്തിന്റെ ക്യാപ്റ്റനെ അടിയന്തര ചികിത്സയ്ക്ക് വിധേയനാക്കി.

TAGS: NEWS 360, WORLD, WORLD NEWS, NEPAL, CRASHES
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.