തിരുവനന്തപുരം: വന്യജീവി ആക്രമണങ്ങൾക്കുള്ള നഷ്ടപരിഹാരം വർദ്ധിപ്പിക്കുന്നതിനും റാപിഡ് റെസ്പോൺസ് ടീമുകൾ താത്കാലികമായി രൂപീകരിക്കുന്നതിനും 30.85 കോടി ഉൾപ്പെടെ മനുഷ്യ-വന്യജീവി സംഘർഷ മേഖലകളിലെ വിവിധ പ്രവർത്തനങ്ങൾക്ക് 50.85 കോടി രൂപ അനുവദിച്ചു.
വനമേഖലയിലെ വിവിധ പദ്ധതികൾക്ക് നബാർഡ് വായ്‌പ ഉൾപ്പെടെ 241.66 കോടി.
വന സംരക്ഷണത്തിന് 26 കോടിയും ജനപങ്കാളിത്തത്തോടെ ശാസ്ത്രീയ വന മാനേജ്‌മെന്റ് നടപ്പാക്കാൻ 50 കോടിയും.
വനാതിർത്തി ആധുനികരീതിയിൽ തിട്ടപ്പെടുത്താനും കൈയേറ്റം തടയാനും 28 കോടി
ജൈവ വൈവിദ്ധ്യ സംരക്ഷണത്തിന് 10 കോടി, പിണറായിയിലെ കാർഷിക വൈവിദ്ധ്യ കേന്ദ്രം, വെള്ളായണിയിലെ കാർഷിക ജൈവ വൈവിദ്ധ്യ പ്രവർത്തനം എന്നിവ അടുത്ത വർഷം.
ഇക്കോ ടൂറിസം പദ്ധതികൾക്ക് 7 കോടി
പ്രോജക്ട് എലിഫന്റ് പദ്ധതിക്ക് 5.20 കോടി. കോട്ടൂരിൽ ലോകോത്തര നിലവാരത്തിൽ ആന പുനരധിവാസ കേന്ദ്രത്തിന് ഒരു കോടി
16 വന്യജീവി സംരക്ഷണ കേന്ദ്രങ്ങൾക്ക് 4.76 കോടി
പ്രോജക്ട് ടൈഗർ പദ്ധതിക്ക് 6.70 കോടി, ദേശീയ വനവത്കരണത്തിന് 4 കോടി, തൃശൂർ പുത്തൂരിൽ സുവോളജിക്കൽ പാർക്കിന് 6 കോടി.
ശബരിമല മാസ്റ്റർ പ്ലാനിന് 30 കോടി
ശബരിമലയിൽ കുടിവെള്ള വിതരണത്തിന് 10 കോടി
പമ്പ-ഹിൽടോപ്പ് സുരക്ഷ പാലത്തിന് 2 കോടി
നിലയ്ക്കൽ കോർ ഏരിയ വികസനത്തിന് 2.50 കോടി
പമ്പ മുതൽ സന്നിധാനം വരെ ഔഷധ കുടിവെള്ള വിതരണത്തിന് 2 കോടി
എരുമേലി മാസ്റ്റർ പ്ലാൻ തയ്യാറാക്കാൻ 10 കോടി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |