തിരുവനന്തപുരം: കേരള ഡെവലപ്മെന്റ് ആൻഡ് ഇന്നൊവേഷൻ സ്ട്രാറ്റജിക് കൗൺസിലിന്റെ (കെ-ഡിസ്ക്) 'ഒരു തദ്ദേശസ്ഥാപനം, ഒരു ആശയം" (ഒ.എൽ.ഒ.ഐ) പദ്ധതിയുടെ ഭാഗമായി നൂതനാശയങ്ങളുടെ ശേഖരം സൃഷ്ടിക്കാനുള്ള ഇന്നൊവേഷൻ ചലഞ്ച്-2023ലേക്ക് ആശയങ്ങൾ ഇപ്പോൾ സമർപ്പിക്കാം.
കെ.വി.എ.എസ്.യു., കെ.ടി.യു., കെ.എ.യു., കുഫോസ് തുടങ്ങിയവയിലെ വിദ്യാർത്ഥികൾ, ഗവേഷണസ്ഥാപനങ്ങൾ, സ്റ്റാർട്ടപ്പുകൾ, വിവിധമേഖലകളിലെ പൂർവവിദ്യാർത്ഥികൾ തുടങ്ങിയവർക്കാണ് പ്രദേശികതല ഉത്പന്നപ്രക്രിയാ നവീകരണം, സാങ്കേതികവിദ്യ തുടങ്ങിയവ സംബന്ധിച്ച ആശയങ്ങൾ (പ്രോഡക്ട്/പ്രോസസ്/സിസ്റ്റം) സമർപ്പിക്കാൻ അവസരം. ഏറ്റവും മികച്ച മൂന്ന് ആശയങ്ങൾക്ക് സമ്മാനമുണ്ട്. ഷോർട്ട്ലിസ്റ്റ് ചെയ്യുന്ന മികച്ചവ പ്രദർശിപ്പാനും അവസരമുണ്ട്.
മൂന്ന് വിഭാഗങ്ങളിലായാണ് അപേക്ഷകൾ സ്വീകരിക്കുക. ഒന്നാംവിഭാഗത്തിൽ വിദ്യാർത്ഥികൾ, വിഭാഗം രണ്ടിൽ പിഎച്ച്.ഡി സ്കോളേഴ്സ്, വിഭാഗം മൂന്നിൽ സ്റ്റാർട്ടപ്പുകൾ. കഴിഞ്ഞ മൂന്നുവർഷത്തിനകം ബി.ടെക്/മാസ്റ്റേഴ്സ്/പിഎച്ച്.ഡി പൂർത്തിയാക്കിയവർക്കും അതത് വിഭാഗത്തിൽ അപേക്ഷിക്കാം. കൃഷിയും സസ്യശാസ്ത്രവും, ആനിമൽ ഹസ്ബൻഡറി ആൻഡ് പൗൾട്രി സയൻസസ്, ഫിഷറീസ് ആൻഡ് ഓഷൻ സയൻസസ്, ഡയറി, ഫുഡ് ടെക്നോളി, പുനരുപയോഗം, ഊർജസംരക്ഷണം, ഇ-മൊബിലിറ്റി, കാർബൺ വേർതിരിക്കൽ, മാലിന്യനിർമ്മാർജനം എന്നീ ആശയങ്ങളുടെ പ്രോജക്ടുകളാണ് സമർപ്പിക്കേണ്ടത്. kdisc.kerala.gov.in/oloi/challenge വഴി ആശയങ്ങൾ സമർപ്പിക്കാം. അവസാനതീയതി ഫെബ്രുവരി 25. ഫോൺ: 85 47 51 07 83, 96 45 10 66 43.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |