SignIn
Kerala Kaumudi Online
Friday, 26 April 2024 12.30 PM IST

'ഹോളിവുഡിലെ നടന്മാർക്ക് പോലും മമ്മൂട്ടിയുടേത് പോലുള്ള നെഞ്ചില്ല, തല ചായ്ക്കുമ്പോൾ സ്വർഗത്തിൽ എത്തിയ അനുഭവമായിരിക്കും'; ശോഭാ ഡേ

mammootty

പതിറ്റാണ്ടുകളായുള്ള അഭിനയ ജീവിതത്തിൽ ഒറ്റനവധി മികച്ച കഥാപാത്രങ്ങളെ പ്രേക്ഷകർക്ക് സമ്മാനിച്ച താരമാണ് മമ്മൂട്ടി. എന്നും പുതുമ കൊണ്ടുവരാറുള്ള അദ്ദേഹത്തിന് പ്രായഭേദമന്യേ നിരവധി ആരാധകരാണുള്ളത്. ഇപ്പോഴിതാ തനിക്ക് മമ്മൂട്ടിയോടുള്ള ആരാധനയെക്കുറിച്ച് എഴുത്തുകാരി ശോഭാ ഡേ പറഞ്ഞ വാക്കുകളാണ് ശ്രദ്ധനേടിക്കൊണ്ടിരിക്കുന്നത്. ഒരിക്കൽ കൂടി ജീവിക്കാൻ അവസരം ലഭിക്കുകയാണെങ്കിൽ മമ്മൂട്ടി ആയി ജനിക്കാനാണ് ആഗ്രഹമെന്ന് അവർ പറഞ്ഞു.

'പഴയ സിനിമകളിലാണ് ഞാൻ മമ്മൂട്ടിയെ കണ്ടത്. അദ്ദേഹത്തോട് അന്നുതന്നെ ഒരുപാട് ഇഷ്ടം തോന്നി. എന്നെങ്കിലും മമ്മൂട്ടിയെ നേരിൽ കാണാൻ കഴിയുമോ എന്ന് ഞാനെന്റെ ഭർത്താവിനോട് ചോദിച്ചിട്ടുണ്ട്. നിങ്ങളെന്നെ തെറ്റിദ്ധരിച്ചാലും പ്രശ്നമില്ല. ബോളിവുഡിലോ ഹോളിവുഡിലോ ഒരു നടനും മമ്മൂട്ടിയെപ്പോലെ പാറപോലത്തെ നെഞ്ചില്ല. പിന്നെ ആ ശബ്ദം. കണ്ണുകളിലെ കരുണ. മൃദുലതയും പ്രകടനങ്ങളിലെ സാമർത്ഥ്യവും അദ്ദേഹത്തിന്റെ പ്രത്യേകതയാണ്. എന്നെങ്കിലും ഞങ്ങൾ നേരിൽ കാണുകയാണെങ്കിൽ അര സെക്കൻഡ് നേരമെങ്കിലും അദ്ദേഹത്തിന്റെ നെഞ്ചിൽ തല ചായ്ക്കണം. ഒരു മൈക്രോ സെക്കൻഡ് നേരമെങ്കിലും, സ്വർഗത്തിൽ പോയ അനുഭവമാകുമത്.'- ശോഭ ഡേ പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: WRITER, SHOBHA, SHOBHA DE, MAMMOOTTYM, MAMMOOTTY, ACTOR, MALAYALAM MOVIE
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.