മലയാളികളുടെ പ്രിയതാരത്തിന്റെ കിടിലൻ മേക്കോവറാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. ആരാണ് ആ പ്രിയതാരമെന്നല്ലേ? പ്രയാഗ മാർട്ടിൻ ആണ് സ്റ്റൈലൻ ലുക്കിലൂടെ ആരാധകരെ ഞെട്ടിച്ചിരിക്കുന്നത്.
ഇൻസ്റ്റഗ്രാമിലൂടെയാണ് നടി ചിത്രങ്ങൾ പുറത്തുവിട്ടിരിക്കുന്നത്. മുടി കളർ ചെയ്ത്, പല കളറുകളുള്ള ഷർട്ടും, വെള്ള നിറമുള്ള ഷോർട്ട്സുമാണ് വേഷം. കൂളിംഗ് ഗ്ലാസ് വച്ച് റോഡിലൂടെ പോകുന്ന ചിത്രം കണ്ടാൽ ഒറ്റനോട്ടത്തിൽ വിദേശ വനിതയാണെന്നേ തോന്നുകയുള്ളൂ.
നാടൻ ലുക്കിലും മോഡേൺ വേഷങ്ങളിലുമൊക്കെയുള്ള പ്രയാഗയുടെ ചിത്രങ്ങൾ മുൻപ് സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിരുന്നു. ഒരു മുറൈ വന്ത് പാർത്തായ എന്ന ചിത്രത്തിലാണ് പ്രയാഗ ആദ്യമായി നായികയായത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |