കൊച്ചി: 2021ലെ മ്യാൻമർ പ്രക്ഷോഭ കാലത്ത് പട്ടാളതടങ്കലിൽ നിന്നു തന്നെ രക്ഷിച്ചത് ഇന്ത്യൻ കുടുംബമാണെന്നും സ്വന്തം വീടിന്റെ സുരക്ഷിതത്വം കൊച്ചി നൽകുന്നുവെന്നും ബിനാലെയിൽ പങ്കെടുക്കുന്ന സമകാലീന കലാകാരി മിൻ മ മയിംഗ് പറഞ്ഞു. പട്ടാള അട്ടിമറിക്കുശേഷം അമേരിക്കയിലേക്ക് പലായനം ചെയ്ത ഇവർ കഴിഞ്ഞ ദിവസമാണ് ഇവിടെയെത്തിയത്.
മ്യാൻമറിൽ കലാപ്രവർത്തകരെ പട്ടാളം തിരഞ്ഞുപിടിച്ച് വേട്ടയാടുന്ന കാലത്ത് എട്ടു പേരടങ്ങുന്ന സംഘം അഭയം തേടി ഒരു ബഹുനില കെട്ടിടത്തിലെത്തി. പല വാതിലുകളിലും മുട്ടിയെങ്കിലും ഒരു ഇന്ത്യൻ കുടുംബമാണ് പ്രവേശനം നൽകിയത്. അവർ നൽകിയ പൊട്ടും ഇന്ത്യൻ വേഷവും ആണ് അന്നത്തെ പട്ടാളക്കാർ റെയ്ഡിൽ നിന്ന് രക്ഷപെടുത്തിയതെന്ന് മിൻ മ മയിംഗ് പറഞ്ഞു. രണ്ടു പ്രോജക്ടുകളാണ് ഫോട്ടോഗ്രാഫറായ മിൻ മ മയിംഗിന്റേതായി ബിനാലെയിൽ ഉള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |