SignIn
Kerala Kaumudi Online
Friday, 29 March 2024 6.24 PM IST

മുസ്ലിം ലീഗ് കണ്ണൂർ ജില്ല സമ്മേളനം നാളെ മുതൽ

muslim-leage

കണ്ണൂർ: മുസ്ലിം ലീഗ് കണ്ണൂർ ജില്ല സമ്മേളനം നാളെ മുതൽ 13 വരെ കണ്ണൂർ ഇ. അഹമ്മദ് നഗറിൽ നടക്കും.
നാളെ വൈകിട്ട് 3ന് കണ്ണൂർ ജവഹർ ഓഡിറ്റോറിയത്തിൽ ജില്ലാ പ്രസിഡന്റ് പി.കുഞ്ഞിമുഹമ്മദ് പതാക ഉയർത്തും.തുടർന്ന് നിലവിലുള്ള കൗൺസിലിന്റെ സമാപനയോഗം മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുറഹിമാൻ കല്ലായി ഉദ്ഘാടനം ചെയ്യും. 11ന് വനിതാ സംഗമവും "മതേതര ഇന്ത്യ- നേരിടുന്ന വെല്ലുവിളികൾ " എന്ന വിഷയത്തെക്കുറിച്ച് കണ്ണൂർ ടൗൺ സ്ക്വയറിൽ സെമിനാർ എന്നിവ നടക്കും.12ന് വൈകീട്ട് 3ന് പ്ലാറ്റിനം ജൂബിലി ഘോഷയാത്ര മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുറഹിമാൻ രണ്ടത്താണി ഉദ്ഘാടനം ചെയ്യും.
13ന് രാവിലെ 10ന് അമാനി ഓഡിറ്റോറിയത്തിൽ പ്രതിനിധി സമ്മേളനം സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പി.എം.എ സലാം ഉദ്ഘാടനം ചെയ്യും. തുടർന്ന് 2023 -27 വർഷത്തേക്കുള്ള ഭാരവാഹികളെയും ജില്ലാ കമ്മിറ്റിയെയും പ്രതിനിധി സമ്മേളനം തിരഞ്ഞെടുക്കും. വൈകീട്ട് 5ന് കണ്ണൂർ സ്റ്റേഡിയം കോർണറിൽ ഇ. അഹമ്മദ് നഗറിൽ നടക്കുന്ന പൊതുസമ്മേളനം മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് സാദിക്കലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യുമെന്നും ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.സംസ്ഥാന സെക്രട്ടറി അബ്ദുറഹിമാൻ കല്ലായി, ജില്ലാ പ്രസിഡന്റ് പി.കുഞ്ഞിമുഹമ്മദ്, അഡ്വ. അബ്ദുൽ കരീം ചേലേരി, അഡ്വ. എസ്. മുഹമ്മദ് അഡ്വ.ടി എ തങ്ങൾ, കെ വി മുഹമ്മദലി ഹാജി,ഇബ്രാഹിംമുണ്ടേരി,കെ ടി സഹദുള്ള,അഡ്വ.കെ.എ.ലത്തീഫ്,അൻസാരി തില്ലങ്കേരി, ഇബ്രാഹിം മുണ്ടേരി എന്നിവർ പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KANNUR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.