SignIn
Kerala Kaumudi Online
Wednesday, 07 January 2026 1.00 PM IST

ഇൻഫോപാർക്കുമായി ധാരണ പത്രം ഒപ്പു വച്ച് ജിയോജിത്; അഞ്ച് വർഷത്തിൽ ഒരുങ്ങുക ഒന്നേകാൽ ലക്ഷത്തോളം ചതുരശ്ര അടിയുടെ പദ്ധതി

Increase Font Size Decrease Font Size Print Page
geogit

കൊച്ചി; ഫെബ്രുവരി 8, 2023: സംസ്ഥാനത്തെ ഐടി, ഫിനാൻഷ്യൽ, ഇൻവെസ്റ്റ്‌മെന്റ് മേഖലകളുടെ സമഗ്രവികസനക്കുതിപ്പിന് കരുത്ത് പകർന്ന് കൊച്ചി ഇൻഫോപാർക്കുമായി കൈകോർത്ത് ജിയോജിത്. ഇൻഫോപാർക്ക് ഫേസ് രണ്ടിൽ ഒന്നേകാൽ ഏക്കർ സ്ഥലത്തായി മൂന്ന് ഘട്ടങ്ങളിലായി ഒന്നേകാൽ ലക്ഷത്തോളം ചതുരശ്ര അടിയിൽ ഒരുക്കുന്ന പദ്ധതിക്കുള്ള ധാരണാപത്രമാണ് ഇൻഫോപാർക്ക് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ സുശാന്ത് കുറുന്തിലും ജിയോജിത് മാനേജിങ് ഡയറക്ടർ സി ജെ ജോർജ്ജും ഒപ്പ് വച്ചത്. കൊച്ചി ഇൻഫോപാർക്കിലെ പാർക്ക് സെന്ററിൽ വച്ച് നടന്ന ചടങ്ങിൽ ഇൻഫോപാർക്ക് അധികൃതർ, ജിയോജിത് എക്സിക്യൂട്ടീവ് ഡയറക്ടറുമാരായ എ ബാലകൃഷ്ണൻ, സതീഷ് മേനോൻ, ജോൺസ് ജോർജ്, സിഎഫ്ഒ മിനി നായർ തുടങ്ങിയവർ പങ്കെടുത്തു.


ആദ്യ ഘട്ടത്തിൽ 55000 ചതുരശ്ര അടി സ്ഥലത്ത് ജിയോജിത്തിന്റെ ഡാറ്റാ സെന്റർ, കസ്റ്റമർ കെയർ, പെരിഫറി പ്രവർത്തനങ്ങൾക്കായുള്ള നിർമ്മാണങ്ങൾ ആരംഭിക്കും. നിർമ്മാണം പൂർത്തിയാകുന്നതോടെ ജിയോജിത് ടെക്‌നോളജീസിന്റെ ഡെവലപ്‌മെന്റ് സെന്ററും ഇൻഫോപാർക്ക് ഫേസ് രണ്ടിലേയ്ക്ക് മാറും. പദ്ധതിയുടെ ഭാഗമായി ടെലി ട്രേഡിങ്ങ് സെന്ററുകൾ, കസ്റ്റമർ എക്സ്പീരിയൻസ് ഡവലപ്‌മെൻറ്റ് സെന്ററുകൾ, സോെ്രഫ്ര്വയർ ലാബുകൾ, വിശാലമായ പാർക്കിങ് സൗകര്യം തുടങ്ങിയ ഒട്ടേറെ സൗകര്യങ്ങൾ ഇവിടെ ഒരുക്കുന്നുണ്ട്.


കേരളത്തിന്റെ സമഗ്രവികസനത്തിൽ കൊച്ചി ഇൻഫോപാർക്ക് സുപ്രധാന പങ്കാണ് വഹിക്കുന്നത്. പ്രതിഭാശാലികളായ പ്രൊഫഷണൽസ്, സുസ്ഥിരമായ അടിസ്ഥാന സൗകര്യങ്ങൾ, സുരക്ഷിതമായ ക്യാമ്പസ്, ഏകജാലക ക്ലിയറൻസുകൾ എന്നിവയാണ് ഇൻഫോപാർക്കിലേക്ക് ജിയോജിത്തിനെ ആകർഷിച്ച പ്രധാന സവിശേഷതകളെന്ന് ജിയോജിത് മാനേജിങ് ഡയറക്ടർ സി ജെ ജോർജ്ജ് പറഞ്ഞു. ഇൻഫോപാർക്കിൽ പ്രവർത്തിക്കുന്നത് ജിയോജിത്തിന്റെ ടെക്‌നോളജി ടീമിനെയും ഡാറ്റാ സെന്ററിനെയും വിപുലീകരിക്കാൻ സഹായിക്കുമെന്നും ജിയോജിത്തിന്റെ ബിസ്നസ് വിപുലീകരണവും പുരോഗമന പ്രവർത്തനങ്ങളും ഇൻഫോപാർക്കിലെ പ്രധാന കമ്പനികളിലൊന്നായിത്തീരാൻ സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


സാമ്പത്തിക, നിക്ഷേപ സേവനങ്ങളിൽ വിളക്കേന്തുന്നവർ എന്ന നിലയിൽ ഇൻഫോപാർക്കുമായുള്ള ജിയോജിത്തിന്റെ സഹകരണം മികച്ച പങ്കാളിത്തമാണ്. ഫിൻടെക്കിന്റെ വളർന്നുവരുന്ന കേന്ദ്രമായി കേരളത്തെ കാണുന്ന സ്ഥാപനങ്ങളെ ഇത് ആകർഷിക്കും. ഈ പങ്കാളിത്തം മറ്റ് വൻകിട കമ്പനികളെയും സ്വാധീനിക്കാൻ സാധിക്കുന്നവയാണ്. അതോടൊപ്പം കൂടുതൽ തൊഴിൽ സൃഷ്ടിക്കുന്നതിനും മികച്ച നിക്ഷേപത്തിനും വഴിയൊരുക്കുമെന്ന് ഇൻഫോപാർക്കിലെ ഏറ്റവും പുതിയ വിപുലീകരണത്തെ കുറിച്ച് ഇൻഫോപാർക്ക് സിഇഒ സുശാന്ത് കുറുന്തിൽ പറഞ്ഞു.

TAGS: INFOPARK, KERALA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY