SignIn
Kerala Kaumudi Online
Wednesday, 17 April 2024 2.43 AM IST

ട്രാൻസ് ജന്ററിന് സർക്കാർ വീട് മാതൃകയായി കതിരൂർ

veed

കതിരൂർ : പൊതുവേ അവഗണന നേരിടുന്ന ട്രാൻസ്‌ജെൻഡർ വിഭാഗത്തെ ചേർത്തുപിടിക്കാൻ മനസുകാട്ടി കതിരൂർ ഗ്രാമം. ഈ വിഭാഗത്തിൽപെട്ടവർക്ക് സൗജന്യമായി നൽകുന്ന സംസ്ഥാനത്തെ ആദ്യ വീടിന്റെ നിർമ്മാണമാണ് കതിരൂർ പൂർത്തിയാക്കിയത്. പൊന്ന്യം പറാങ്കുന്ന് നാല്‌സെന്റ് കോളനിയിൽ പണിത വീടിന്റെ താക്കോൽ ട്രാൻസ്‌ജെൻഡർ നിധീഷിന് ഉടൻ കൈമാറും. ലൈഫ് പദ്ധതിയിൽ പെടുത്തി പഞ്ചായത്ത് നൽകിയ മൂന്ന് ലക്ഷവും ജില്ലാ പഞ്ചായത്തിന്റെ ഒരു ലക്ഷവും ചേർത്താണ് വീട് നിർമ്മിച്ചത്. പുറമെ മൂന്ന് ലക്ഷം രൂപ നാട്ടുകാരും നൽകി.
കതിരൂർ സ്വദേശിയായ നിധീഷ് കണ്ണൂരിലെ വാടകവീട്ടിലാണിപ്പോൾ താമസം. ട്രാൻസ്‌ജെൻഡർ വിഭാഗത്തിൽ സാമ്പത്തികമായും സാമൂഹ്യമായും പ്രയാസപ്പെടുന്നവർക്ക് വീട് നിർമ്മിച്ചുനൽകാമെന്ന സർക്കാർ വാഗ്ദാനമാണ് നിധീഷിന് തുണയായത്. 2022–23 വാർഷിക പദ്ധതിയിൽ ലൈഫ് ഭവന ഗുണഭോക്താക്കൾക്ക് നൽകിയശേഷം അധികമുള്ള വിഹിതം ഇതിനായി അനുവദിച്ചു. വീടിനാവശ്യമായ മൂന്ന് സെന്റ് സ്ഥലവും പഞ്ചായത്ത് നൽകി.

നിർമ്മാണം റെക്കോഡ് വേഗത്തിൽ
കഴിഞ്ഞ നവംബർ ഏഴിന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യയാണ് വീടിന് കല്ലിട്ടത്. കോൺട്രാക്ടർ മഹിജ ഗ്രൂപ്പ് എം.ഡി.പ്രകാശൻ അതിവേഗം പൂർത്തിയാക്കി. വയർമെൻ സൂപ്പർവൈസേഴ്‌സ് അസോസിയേഷൻ സൗജന്യമായി വയറിംഗ് ചെയ്തുകൊടുത്തു.നാനൂറ് സ്‌ക്വയർ ഫീറ്റുള്ള ഒറ്റനില വീടിനാവശ്യമായ ടൈൽസ് വ്യാപാരികൾ സംഭാവന ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് പി.പി.സനിൽ, വാർഡംഗം ടി. കെ ഷാജി എന്നിവരുടെ നിരന്തര ശ്രദ്ധയും വീട് നിർമാണത്തിലുണ്ടായി.

നിധീഷിനിത് സ്വപ്നഭവനം

കതിരൂർ പഞ്ചായത്തിലെ 26 ാം വാർഡിലെ പറമ്പത്ത് ഹൗസിംഗ് കോളനിയിലുള്ള നിധീഷ് സ്വപ്ന ഭവനം യാഥാർത്ഥ്യമാകുന്നതിന്റെ സന്തോഷത്തിലാണ്.ട്രാൻസ്ജെന്റർ വിഭാഗത്തിന് കണ്ണൂർ ജില്ലാ പഞ്ചായത്ത് നടപ്പിലാക്കുന്ന ഭവന പദ്ധതിയിലൂടെയാണ് നിധീഷിന് സ്വന്തമായി വീടൊരുങ്ങുന്നത്.സംസ്ഥാനത്ത് തന്നെ ആദ്യമായാണ് ട്രാൻസ്ജെന്റർ വിഭാഗത്തിനായി ഇത്തരത്തിൽ ഭവന പദ്ധതി നടപ്പിലാക്കുന്നത്.നേരത്തെ ലൈഫ് മിഷൻ പദ്ധതിയിലുൾപ്പെടെ അപേക്ഷ നൽകയെങ്കിലും നിധീഷ് പല കാരണങ്ങളാൽ തള്ളപ്പെടുകയായിരുന്നു.

ആരുടെയും കുത്തുവാക്കും കളിയാക്കലുമില്ലാതെ ഒരു ദിവസമെങ്കിലും മനസ്സമാധാനത്തോടെ ഉറങ്ങണമെന്ന വലിയ സ്വപ്‌നമാണ് സഫലമാകുന്നത്.

നിധീഷ്

ട്രാൻസ്ജെന്റർ വിഭാഗങ്ങളുടെ ജീവിത നിലവാരം മെച്ചപ്പടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് കണ്ണൂർ ജില്ലാ പഞ്ചായത്ത് പദ്ധതി നടപ്പിലാക്കുന്നത്.ട്രാൻസ്ജെന്റർ വിഭാഗങ്ങൾക്കായി സംരംഭകത്വ പദ്ധതികൾ ഉൾപ്പെടെ നടപ്പിലാക്കാനുള്ള തയ്യാറെടുപ്പിലാണ് ജില്ലാ പഞ്ചായത്ത്.

പി.പി.ദിവ്യ,കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KANNUR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.