കാസർകോട് : കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ മുൻ സംസ്ഥാന പ്രസിഡന്റ് ടി.നസിറുദ്ദീന്റെ ഒന്നാം ചരമവാർഷികദിനത്തിൽ ജീവകാരുണ്യ സേവന പ്രവർത്തനങ്ങൾ നടത്തുന്നതിന്റെ ഭാഗമായി കാസർകോട് മർച്ചന്റ്സ് അസോസിയേഷൻ ജനറൽ ആശുപത്രിയിൽ രോഗികൾക്ക് കുടിവെള്ളത്തിന് വേണ്ടി വാട്ടർ ഹീറ്റർ കൈമാറി. ഹോസ്പിറ്റൽ സൂപ്രണ്ട് ഡോ.കെ.കെ.രാജാറാമിന് പ്രസിഡന്റ് ടി.എ ഇല്യാസാണ് ഹീറ്റർ കൈമാറിയത് . ജനറൽ സെക്രട്ടറി കെ.ദിനേശ് ട്രഷറർ നഹീം അങ്കോള . മുനീർ അടുക്കത്ത് വയൽ, സി.കെ.ഹാരീസ് , സി കെ.അജിത് കുമാർ, ജില്ലാ ട്രഷറാർ മാഹിൻ കോളിക്കര, ടി.എ അൻവർ, കെ. എം അബ്ദുൾ ലത്തീഫ് , നിസ്സാർ സിറ്റി കൂൾ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |