ശാസ്താംകോട്ട: വീടുകളിൽ ജൈവ പച്ചക്കറിത്തോട്ടം നിർമ്മിക്കുക എന്ന ലക്ഷ്യത്തോടെ മൈനാഗപ്പള്ളി നോർത്ത് എസ്. കെ.വി. എൽ.പി സ്കൂളിലെ ഒരു സംഘം കുട്ടികളും അദ്ധ്യാപകരും വീടുകൾ കയറി സൗജന്യ വിത്ത് വിതരണം നടത്തി.സമഗ്രശിക്ഷ കേരളയുടെ നേതൃത്വത്തിൽ വിദ്യാലയങ്ങളിൽ നടപ്പിലാക്കുന്ന ഇല പാക്കേജിന്റെ "എന്റെ നാട് എന്റെ കൃഷി " എന്ന പ്രോജക്ടിന്റെ ഭാഗമായാണ് കുട്ടികൾ സൗജന്യമായി വിത്തു വിതരണം നടത്തിയത്. മൈനാഗപ്പള്ളി പഞ്ചായത്ത് തല വിതരണം ഗ്രാമ പഞ്ചായത്ത് പ്രസിസന്റ് പി എം സെയ്ദ് ഉദ്ഘാടനം ചെയ്തു. സ്കൂൾ ലീഡർ അർഷാദ് അദ്ധ്യക്ഷനായി.
വാർഡ് മെമ്പർ മനാഫ് , പ്രധാനദ്ധ്യാപകൻ എസ്. അൻസാർ , ബി.ആർ.സി ട്രെയ്നർ പ്രദീപ്കുമാർ, മുഹമ്മദ് താഹ, കൃഷ്ണകുമാരി, ജിഷ, സഫീദ ബീവി, ഷൈൻ, രേഷ്മ, നിഷ , ലക്ഷ്മി മുരളി എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |