തിരുവനന്തപുരം: കർഷകരെ രക്ഷിക്കൂ, കൃഷിയെ സംരക്ഷിക്കൂ എന്ന മുദ്രാവാക്യമുയർത്തി കിസാൻസഭ സംസ്ഥാന ജനറൽ സെക്രട്ടറി വി. ചാമുണ്ണി നയിക്കുന്ന കർഷക രക്ഷായാത്ര സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. കിസാൻ സഭ ജില്ലാ സെക്രട്ടറി വി.പി.ഉണ്ണിക്കൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. മന്ത്രി ജി.ആർ. അനിൽ, സി.പി.ഐ ജില്ലാ സെക്രട്ടറി മങ്കോട് രാധാകൃഷ്ണൻ, ജില്ലാ അസിസ്റ്റന്റ് സെക്രട്ടറിമാരായ പള്ളിച്ചൽ വിജയൻ, അരുൺ കെ.എസ്.എൻ, കിസാൻ സഭ ജില്ലാ പ്രസിഡന്റ് ഭാസുരാംഗൻ, സി.പി.ഐ മണ്ഡലം സെക്രട്ടറി ടി.എസ്.ബിനുകുമാർ, എ.പി.ജയൻ മാത്യു വർഗീസ്, ജോയ്കുട്ടി ജോസ്, ഇ.എൻ. ദാസപ്പൻ, ആർ. ചന്ദ്രിക തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |