ചെങ്ങന്നൂർ: കേരള സർക്കാർ പൊതുവിദ്യാഭ്യാസ വകുപ്പും കെ ഡിസ്കും ചേർന്ന് പൊതുവിദ്യാലയങ്ങളിൽ പ്രാവർത്തികമാക്കുന്ന ശാസ്ത്ര പഥത്തിന്റെ ഭാഗമായി ചെങ്ങന്നൂർ സബ്ബ് ജില്ലയിലെ തെരെഞ്ഞെടുക്കപ്പെട്ട 10 സ്കൂളിലെ 30 വിദ്യാർത്ഥികൾക്കായുള്ള റെസിഡൻഷ്യൽ ക്യാംമ്പ് ആരംഭിച്ചു.
ഗുരു ചെങ്ങന്നൂർ സ്മാരക സാംസ്കാരിക സമതി വൈസ് ചെയർമാൻ ജി.കൃഷ്ണകുമാർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. കോ ഓഡിനേറ്റർ പ്രവീൺ വി നായർ, കസ്റ്റാർ കോർഡിനേറ്റർ വി.ഹരിഗോവിന്ദ്. റിസോഴ്സ് പേഴ്സൺന്മാരായ ആർ.സിന്ധു, ജിതേന്ദ്രൻ നായർ എന്നിവർ പ്രസംഗിച്ചു. ഹൈസ്കൂൾ, ഹയർ സെക്കൻഡറി മേഖലയിലെ വിദ്യാർത്ഥികളാണ് ദ്വിദിന ശില്പശാലയിൽ പങ്കെടുക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |