ചെങ്ങന്നൂർ : റെഡ്‌ക്രോസ് സൊസൈറ്റി ചെങ്ങന്നൂർ ബ്രാഞ്ചും ബഥേൽ മെഡികെയറും ചേർന്ന് സംഘടിപ്പിച്ച വെരിക്കോസ് വെയിൻ ഡയബറ്റിസ് രോഗ നിർണ്ണയ ക്യാമ്പ് ഡിവൈ.എസ്.പി ബിനുകുമാർ എം.കെ ഉദ്ഘാടനം ചെയ്തു. ആവശ്യമരുന്നുകളും മറ്റു പരിശോധനകൾ ആവശ്യമുള്ളവർക്ക് അതിനുള്ള നിർദ്ദേശങ്ങളും ഡോക്ടർമാർ നൽകി. ചെയർമാൻ എൻ.ആർ.ഭാസി, ശ്രീരാജ് ശ്രീവിലാസം, ആകാശ് ലോറൻസ് , ഡോ. അലക്‌സാണ്ടർ കോശി, ഡോ. ഹാരിസ് ജോയി വർഗീസ് എന്നിവർ നേതൃത്വം നൽകി. 2023ൽ റെഡ്‌ക്രോസ് സൊസൈറ്റി നടത്തുന്ന ആദ്യ ക്യാമ്പിന്റെ ഉദ്ഘാടനമാണ് നടന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |