ചാത്തന്നൂർ: അഖിലേന്ത്യാ കിസാൻ സഭയുടെ നേതൃത്വത്തിൽ നടക്കുന്ന കർഷകരക്ഷാ യാത്രയ്ക്ക് ചാത്തന്നൂരിൽ നൽകിയ സ്വീകരണം മുല്ലക്കര രത്നാകരൻ ഉദ്ഘാടനം ചെയ്തു.സംസ്ഥാനത്ത് കാർഷിക മേഖലയിൽ ജില്ലകൾ തിരിച്ച് കൃഷിക്ക് പാക്കേജുകൾ ഉണ്ടാകണമെന്നും കൃഷി രീതികൾ വളരെ ശാസ്ത്രീയവും പഠനവിധേയമായ വിധത്തിൽ നടപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു.സംഘാടക സമിതി ചെയർമാൻ അഡ്വ.ആർ.ദിലീപ് കുമാർ അദ്ധ്യക്ഷനായി. ജില്ലാ അതിർത്തിയായ പാരിപ്പള്ളിയിൽ സി.പി.ഐ ജില്ലാ സെക്രട്ടറി പി.എസ്.സുപാൽ എം.എൽ.എ, ജി.എസ് ജയലാൽ എം.എൽ.എ, സി.പി.ഐ സംസ്ഥാന കമ്മിറ്റി അംഗം വി.പി.ഉണ്ണികൃഷ്ണൻ, എ.ഐ.കെ.എസ് ജില്ലാ സെക്രട്ടറി അഡ്വ.ലെനു ജമാൽ, ജില്ലാ പ്രസിഡന്റ് കെ.ആർ മോഹനൻ പിള്ള എന്നിവരുടെ നേതൃത്വത്തിൽ ജാഥയെ സ്വീകരിച്ചു. ജാഥാ വൈസ് ക്യാപ്റ്റൻ എ.പി.ജയൻ, ഡയറക്ടർ മാത്യു വർഗീസ്, ജാഥാ അംഗം ജോയിക്കുട്ടി ജോസ്, എ.ഐ.കെ.എസ് ജില്ലാ കമ്മിറ്റി അംഗം അഡ്വ.ആർ.ഗോപാലകൃഷ്ണപിള്ള എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |