SignIn
Kerala Kaumudi Online
Wednesday, 17 April 2024 5.25 AM IST

പൊയ്കയിൽ ശ്രീകുമാര ഗുരുദേവ ജന്മദിന മഹോത്സവം

kumara-guru

തിരുവല്ല : പ്രത്യക്ഷരക്ഷാ ദൈവസഭാ (പി.ആർ.ഡി.എസ്) സ്ഥാപകൻ പൊയ്കയിൽ ശ്രീകുമാര ഗുരുദേവന്റെ 145-ാമത് ജന്മദിന മഹോത്സവം 13മുതൽ 19വരെ ഇരവിപേരൂർ ശ്രീകുമാർ നഗറിൽ നടക്കും. 13ന് രാവിലെ 9ന് സഭാപ്രസിഡന്റ് വൈ.സദാശിവൻ പതാകയുയർത്തും. തുടർന്ന് അടിമസ്മാരക സ്തംഭത്തിൽ പുഷ്പാർച്ചന. 4ന് എട്ടുകരയുടെ നേതൃത്വത്തിൽ പൊയ്കാപ്രദക്ഷിണം. 6ന് മാദ്ധ്യമ ചരിത്രപ്രദർശനം രാത്രി 8ന് എട്ടുകര സമ്മേളനം. 11മുതൽ മ്യൂസിക് ഫ്യുഷനും കലാപരിപാടികളും.
14ന് രാവിലെ 10 മുതൽ സിമ്പോസിയം. രാത്രി 8ന് യുവജനസംഘം പ്രതിനിധിസമ്മേളനം തോമസ് ചാഴിക്കാടൻ എം.പി ഉദ്ഘാടനം ചെയ്യും. 10ന് ശ്രീകുമാര ഗുരുദേവന്റെ പാട്ടുകളുടെ അവതരണം.15ന് രാവിലെ 9ന് സംയുക്തയോഗം. രാത്രി എട്ടിന് മതസമ്മേളനം ശിവഗിരി മഠാധിപതി സച്ചിദാനന്ദ സ്വാമികൾ ഉദ്ഘാടനം ചെയ്യും. ഗുരുകുല ഉപദേഷ്ടാവ് എം.ഭാസ്കരൻ അദ്ധ്യക്ഷത വഹിക്കും. 11.30 മുതൽ സംഗീതകച്ചേരി. 16ന് രാവിലെ 10ന് എംപ്ലോയീസ് ആൻഡ് പെൻഷനേഴ്സ് ഫോറം സമ്മേളനം തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ.കെ.അനന്തഗോപൻ ഉദ്ഘാടനം ചെയ്യും. വൈകുന്നേരം 4ന് നെല്ലാട് ജംഗ്‌ഷനിൽ നിന്ന് ഭക്തിഘോഷയാത്ര. രാത്രി 8ന് പൊതുസമ്മേളനം കേന്ദ്രമന്ത്രി ഡോ.എൽ.മുരുകൻ ഉദ്ഘാടനം ചെയ്യും. സഭാ വൈസ് പ്രസിഡന്റ് റിട്ട.ജസ്റ്റീസ് ഡോ.പി.എൻ.വിജയകുമാർ മുഖ്യപ്രഭാഷണം നടത്തും. പ്രൊഫ. പി.ജെ.കുര്യൻ മുഖ്യാതിഥിയാകും. ആദിയർദീപം മാസികയുടെ ജന്മദിനപതിപ്പ് ആന്റോ ആന്റണി എം.പി പ്രകാശനം ചെയ്യും. ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ, മാത്യു ടി.തോമസ് എം.എൽ.എ, സി.പി.എം ജില്ലാസെക്രട്ടറി കെ.പി.ഉദയഭാനു, ഡി.സി.സി.പ്രസിഡന്റ് പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ, സി.പി.ഐ ജില്ലാസെക്രട്ടറി എ.പി.ജയൻ എന്നിവർ പ്രസംഗിക്കും. 11ന് സംഗീതസദസ്. ഒന്നുമുതൽ ആചാര്യ കലാക്ഷേത്രത്തിന്റെ കലാപരിപാടികൾ. 17ന് രാവിലെ 5.30ന് ജന്മംതൊഴൽ പ്രാർത്ഥന. 11.30ന് മതപ്രഭാഷണം. രണ്ടിന് മഹിളാസമ്മേളനം ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്യും. ജില്ലാകളക്‌ടർ ദിവ്യ എസ്.അയ്യർ മുഖ്യാതിഥിയാകും.നാലിന് വിദ്യാർത്ഥി യുവജനസമ്മേളനം ശശി തരൂർ എം.പി ഉദ്ഘാടനം ചെയ്യും. രാത്രി എട്ടിന് ജന്മദിന സമ്മേളനം മന്ത്രി വീണാജോർജ്ജ് ഉദ്ഘാടനംചെയ്യും. കൊടിക്കുന്നിൽ സുരേഷ് എം.പി. മുഖ്യപ്രഭാഷണം നടത്തും. ജോസ് കെ.മാണി എം.എൽ.എ മുഖ്യാതിഥിയാകും. തുടർന്ന് വിദ്യാഭ്യാസ അവാർഡ് വിതരണവും കലാകായിക പ്രതിഭകളെ ആദരിക്കലും. 18നും 19നും വിവിധ സമിതികളുടെ സംയുക്തയോഗങ്ങളും വിശുദ്ധ സന്നിധാനങ്ങളിൽ പ്രാർത്ഥനയും.19ന് വൈകിട്ട് 5ന് കൊടിയിറക്കും. പി.ആർ.ഡി.എസ് ജനറൽസെക്രട്ടറി സി.സി.കുട്ടപ്പൻ, ജോ.സെക്രട്ടറി പി.രാജാറാം, ട്രഷറർ സി.എൻ.തങ്കച്ചൻ, ഹൈകൗൺസിൽ അംഗങ്ങളായ എം.എസ്.വിജയൻ, വി.ആർ.കുട്ടപ്പൻ, സി.കെ.ജ്ഞാനശീലൻ, എ.ആർ.ദിവാകരൻ, രമേശ്, അഡ്വ.സന്ധ്യാ രാജേഷ് എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PATHANAMTHITTA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.