തൃശൂർ: ലൈഫ് മിഷൻ അഴിമതിക്കേസിൽ മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന എം.ശിവശങ്കരനെ ഇ.ഡി അറസ്റ്റ് ചെയ്ത സാഹചര്യത്തിൽ ധാർമ്മികതയുണ്ടെങ്കിൽ പിണറായി വിജയൻ സ്ഥാനമൊഴിയുകയാണ് വേണ്ടതെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ. തൃശൂരിൽ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു സുരേന്ദ്രൻ. കേന്ദ്ര ഏജൻസികളുടെ അന്വേഷണം അട്ടിമറിക്കാൻ സർക്കാർ അസാധാരണ ഇടപെടലാണ് നടത്തിയത്. വിജിലൻസിനെ കൊണ്ട് ഫയലുകൾ പിടിച്ചെടുത്തു. ജൂഡിഷ്യൽ അന്വേഷണം നടത്തിയും തട്ടിപ്പുകാരനായ സന്തോഷ് ഈപ്പൻ സുപ്രീംകോടതിയിൽ നൽകിയ കേസിൽ കക്ഷി ചേർന്നും അന്വേഷണം അട്ടിമറിക്കാനാണ് ശ്രമിച്ചത്. ഇതിന് പൊതുഖജനാവിലെ പണം ദുരുപയോഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |