ഇസ്ലാമാബാദ് : ' സാങ്കേതിക പ്രശ്നങ്ങൾ " മുൻനിറുത്തി പാകിസ്ഥാനിൽ തങ്ങളുടെ എംബസിയുടെ കോൺസുലാർ ഓഫീസ് അടച്ച് ചൈന. ഫെബ്രുവരി 13 മുതൽ അടഞ്ഞുകിടക്കുന്ന ഇസ്ലാമാബാദിലെ ഓഫീസ് ഇനി ഒരറിയിപ്പുണ്ടാകുമ്പോഴേ തുറക്കൂ എന്ന് ചൈന പ്രസ്താവനയിൽ അറിയിച്ചു. മറ്റ് കാരണങ്ങൾ ഒന്നും വെളിപ്പെടുത്തിയിട്ടില്ല. എന്നാൽ, സുരക്ഷാ സാഹചര്യങ്ങൾ മോശമാകുന്നതിനാൽ പാകിസ്ഥാനിലുള്ള തങ്ങളുടെ പൗരന്മാർ ജാഗ്രത പാലിക്കണമെന്ന് കഴിഞ്ഞാഴ്ച ചൈന മുന്നറിയിപ്പ് നൽകിയിരുന്നു. അടുത്തിടെയായി പാകിസ്ഥാനിൽ ഭീകരാക്രമണങ്ങൾ ഗണ്യമായി വർദ്ധിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |