കൊച്ചി: ലളിതവും താങ്ങാവുന്നതുമായ ടേം ഇൻഷ്വറൻസ് പദ്ധതിയായ അൻമോൽ സുരക്ഷാ കവച് അവതരിപ്പിച്ച് ആദിത്യ ബിർള സൺ ലൈഫ് ഇൻഷ്വറൻസ്. നോൺ-ലിങ്ക്ഡ്, നോൺ-പാർട്ടിസിപ്പേറ്റിംഗ് വിഭാഗത്തിൽപ്പെട്ട ഈ വ്യക്തിഗത പോളിസി അഞ്ചുവർഷം വരെയുള്ള പരിരക്ഷ നൽകും. 25-55 പ്രായക്കാർക്ക് അൻമോൽ സുരക്ഷാ കവച് വാങ്ങാം. 50 ലക്ഷം രൂപമുതൽ രണ്ടുകോടി രൂപവരെയുള്ള വിവിധ സം അഷ്വേർഡ് പോളിസിയും തിരഞ്ഞെടുക്കാമെന്ന് മാനേജിംഗ് ഡയറക്ടറും സി.ഇ.ഒയുമായ കമലേഷ് റാവു പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |