കൊച്ചി: കേരളത്തിലെ സ്‌റ്റാർട്ടപ്പുകളിലേക്ക് കൂടുതൽ നിക്ഷേപം ആകർഷിക്കുകയെന്ന ലക്ഷ്യത്തോടെ സ്‌റ്റാർട്ടപ്പ് മിഷൻ സംഘടിപ്പിക്കുന്ന സീഡിംഗ് കേരള 2023 മാർച്ച് ആറിന് രാവിലെ 10ന് കൊച്ചി മാരിയറ്റ് ഹോട്ടലിൽ നടക്കും. മന്ത്രി കെ.എൻ.ബാലഗോപാൽ ഉദ്ഘാടനം ചെയ്യും.
അതിസമ്പന്ന വ്യക്തികളെ (എച്ച്.എൻ.ഐ) സ്‌റ്റാർട്ടപ്പുകളിലെ നിക്ഷേപ സാദ്ധ്യതകൾ അറിയിക്കാനും കൂടുതൽ നിക്ഷേപവഴികൾ തുറക്കാനും സീഡിംഗ് കേരള സഹായിക്കുമെന്നാണ് പ്രതീക്ഷ. 100ലധികം എച്ച്.എൻ.ഐകൾ, 50ലേറെ നിക്ഷേപകർ, 40ലധികം സ്പീക്കർമാർ, സ്‌റ്റാർട്ടപ്പുകൾ, കോർപ്പറേറ്റുകൾ തുടങ്ങിയവർ സംബന്ധിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |