തൃശൂർ: തൃശൂരിൽ നിന്നുള്ള എം.ഗിരീശനെ ദക്ഷിണ റെയിൽവേ ഉപദേശകസമിതി അംഗമായി നാമനിർദ്ദേശം ചെയ്തു. 2025 ജനുവരി 31 വരെയാണ് പ്രവർത്തന കാലാവധി. ദീർഘകാലമായി തൃശൂർ റെയിൽവേ പാസഞ്ചേഴ്‌സ് അസോസിയേഷന്റെ നേതൃനിരയിൽ പ്രവർത്തിക്കുന്ന ഗിരീശൻ, യാത്രികരുടെ പ്രതിനിധിയായാണ് സമിതിയിൽ പ്രവർത്തിക്കുക. എൻ.സി.പിയുടെ സംസ്ഥാന സമിതിയിലും ജില്ലാ നിർവാഹക സമിതിയിലും അംഗമായ ഗിരീശൻ, തൃശൂർ പൂരത്തിന്റെ പ്രധാന പങ്കാളിക്ഷേത്രങ്ങളിൽ ഒന്നായ തിരുവമ്പാടിയുടെ സജീവ പ്രവർത്തകനാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |