വാഴൂർ: വാഴൂർ ഗ്രാമപഞ്ചായത്തിലെ പ്ലാവ് ഗ്രാമം പദ്ധതിയുടെ രണ്ടാം ഘട്ടത്തിന്റെ ഭാഗമായി പ്ലാവിൻ തൈ വിതരണം ആരംഭിച്ചു. രണ്ടാംഘട്ട വിതരണത്തിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.പി. റെജി നിർവഹിച്ചു. പഞ്ചായത്ത് വികസന കാര്യ സ്ഥിരം സമിതി അദ്ധ്യക്ഷ ജിജി നടുവത്താനി അദ്ധ്യക്ഷയായിരുന്നു. രണ്ടാംഘട്ടത്തിൽ 1250 തൈകളാണ് വിതരണം ചെയ്യുന്നത്. രണ്ടു മുതൽ മൂന്നു വർഷം കൊണ്ട് ഫലം ലഭിക്കുന്ന വിയറ്റ്‌നാം സൂപ്പർ എയർളി പ്ലാവിൻ തൈകളാണ് ജനകീയാസൂത്രണ പദ്ധതി പ്രകാരം വിതരണം ചെയ്യുന്നത്. മൂന്നുവർഷം കൊണ്ട് 4000 പ്ലാവിൻ തൈകൾ വിതരണം വിതരണം ചെയ്യാനാണ് ഗ്രാമപഞ്ചായത്തിന്റെ തീരുമാനം. കഴിഞ്ഞവർഷം 1167 പ്ലാവിൻ തൈകൾ വിതരണം ചെയ്തിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |