ഇടപ്പള്ളി: മാതൃഭാഷാദിനത്തിൽ ഇടപ്പള്ളി ദേവൻകുളങ്ങരയിൽ മലയാള ഭാഷാപിതാവ് തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛന്റെ പ്രതിമയും എഴുത്തച്ഛന്റെ ഭാഷാകണക്ക് അനുസരിച്ചുള്ള അക്ഷരപീഠവും ഹരിനാമകീർത്തന ഫലകങ്ങളും ഉൾപ്പെടുന്ന എഴുത്തച്ഛൻ മണ്ഡപം ഉജ്ജയിനി മഹർഷി പാണിനി സംസ്കൃത സർവകലാശാലാ വൈസ്ചാൻസലറും സംസ്കൃതഭാഷാ പണ്ഡിതനുമായ ഡോ. സി.ജി. വിജയകുമാർ, പ്രൊഫ. എം.കെ. സാനു, ആർ.എസ്.എസ് പ്രചാരകൻ എം.എ. കൃഷ്ണൻ എന്നിവർ ചേർന്ന് അനാച്ഛാദനം ചെയ്തു. പ്രശസ്ത ശില്പി രമേശ് ലക്ഷ്മണനാണ് പ്രതിമ നിർമ്മിച്ചത്.
അമൃതഭാരതി വിദ്യാപീഠം സംസ്ഥാന അദ്ധ്യക്ഷൻ ഡോ. എം.വി. നടേശൻ അദ്ധ്യക്ഷത വഹിച്ചു. ബാലസാഹിതീപ്രകാശൻ ചെയർമാൻ എൻ. ഹരീന്ദ്രൻ മാസ്റ്റർ, കോർപ്പറേഷൻ കൗൺസിലർ ശാന്താവിജയൻ, അമൃതഭാരതി വിദ്യാപീഠം സംസ്ഥാന ഉപാദ്ധ്യക്ഷൻ എം.കെ.സതീശൻ, സംഘടനാകാര്യദർശി ടി.ജി.അനന്തകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |