കൊല്ലങ്കോട്: റെയിൽവേ സ്റ്റേഷൻ പരിസത്തെ കുറ്റിച്ചെടികൾക്കും ഉണങ്ങിയ പുല്ലിനും തീപിടിച്ചു. ഇന്നലെ ഉച്ചയ്ക്ക് 12.3നാണ് സംഭവം. കൊല്ലങ്കോട് അഗ്നിശമന സേനയെത്തി നീണ്ട പരിശ്രമത്താനൊടുവിൽ തീയണച്ചു. കേബിളുകളും പൈപ്പുകളും കത്തിനശിച്ചു.
ക്വാട്ടേഴ്സ് ഉൾപ്പെടെ വെള്ളം പമ്പുചെയ്യുന്ന റെയിൽവേയുടെ മോട്ടോർ ഷെഡിലേക്കും സ്റ്റേഷനോട് ചേർന്ന ബാറ്ററി മുറിയിലേക്കും തീ പടരുന്നത് നിയന്ത്രിച്ചതോടെ കൂടുതൽ നാശനഷ്ടം ഒഴിവായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |