കണ്ണൂർ : ജൈവ സംസ്കൃതി പബ്ലിക് ചാരിറ്റബിൾ ട്രസ്റ്റിന്റെ ജൈവ കേന്ദ്രത്തിന്റെ ആറാം വാർഷികം പ്രമാണിച്ച് അന്താരാഷ്ട്ര ചെറു ധാന്യവർഷാചരണത്തിന്റെ ഭാഗമായി മഹാത്മാ മന്ദിരത്തിൽ 2 ദിവസമായി നടന്നു വന്ന ജൈവ ചെറു ധാന്യ കാർഷികോത്പന്ന മേള സമാപിച്ചു.മേളയുടെ ഔപചാരികമായ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യ ഉദ്ഘാടനം ചെയ്തു. ചെറുധാന്യങ്ങളുടെ ആരോഗ്യ പ്രാധാന്യത്തെക്കുറിച്ച് റിട്ട.ഡി.എം.ഒ(ആയുർവ്വേദം) ഡോ.എ.വി.സുരേഷ് ക്ലാസ്സ് എടുത്തു.ചെറു ധാന്യങ്ങൾ ഭക്ഷണത്തിൽ സ്ഥിരമായി ഉൾപ്പെടുത്തിയാൽ ആശുപത്രികളെ ജീവിതത്തിൽ നിന്ന് മാറ്റി നിർത്താൻ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു.
കെ.വി.ശിവപ്രസാദ് മാസ്റ്റർ അനുസ്മരണം സി.വിശാലാക്ഷൻ മാസ്റ്റർ നടത്തി.
കിസാൻവാണി നടത്തുന്ന ചെറു ധാന്യ പ്രചാരണ പരിപാടികളെക്കുറിച്ച് ആകാശവാണി പ്രോഗ്രാം കോർഡിനേറ്റർ പി.വി.പ്രശാന്ത് കുമാർ സംസാരിച്ചു.
വി.സി.വിജയൻ പ്രസംഗിച്ചു.
രാജൻ കോരമ്പേത്ത് സ്വാഗതം പറഞ്ഞു. അഡ്വ.വിനോദ് പയ്യട അദ്ധ്യക്ഷത വഹിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |