തൃശൂർ: കുട്ടനെല്ലൂർ പൂരം മേളപ്രമാണി പെരുവനം കുട്ടൻ മാരാർ നയിക്കും. മാർച്ച് 7നാണ് പൂരം. വൈകിട്ട് മൂന്നിന് ഭഗവതിയുടെ ആറാട്ട് എഴുന്നള്ളിപ്പിന് നടക്കുന്ന പാണ്ടിമേളത്തിൽ പെരുവനം പ്രമാണം വഹിക്കും. പിറ്റേദിവസം പുലർച്ചെ മൂന്നിന് നടക്കുന്ന ഭഗവതിയുടെ പൂരം എഴുന്നള്ളിപ്പിനും പെരുവനം കുട്ടൻ മാരാർ പഞ്ചാരിമേളം നയിക്കും. പൂരം ദിവസം രാത്രി വീമ്പിൽ, ചേമ്പൂർ, പനങ്ങാട്ടുകര ശാസ്താക്ഷേത്രങ്ങളിൽ നിന്ന് എഴുന്നള്ളിപ്പുകൾ ക്ഷേത്രാങ്കണത്തിൽ എത്തിച്ചേരും.
മാർച്ച് ഒന്നിന് വൈകിട്ട് പൂരം പുറപ്പാടോടെ ഉത്സവം ആരംഭിക്കും. രണ്ടിന് വൈകിട്ട് കലാപരിപാടികൾ ജയരാജ് വാര്യർ ഉദ്ഘാടനം ചെയ്യും. തുടർന്ന് കൈക്കൊട്ടി കളി അരങ്ങേറും. മൂന്നിന് വൈകിട്ട് തിരുവാതിരക്കളി, നാലിന് നൃത്ത നൃത്യങ്ങൾ, അഞ്ചിന് രാവിലെ 7 30ന് കുട്ടനെല്ലൂർ - വളർക്, വൈകിട്ട് ഗാനമേള,എന്നിവയുണ്ടാകും. എട്ടിന് വൈകിട്ട് 7.30ന് ഉത്രം പാട്ടോടുകൂടി സമാപിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |