കൂത്തുപറമ്പ്:ഉത്സവത്തോടനുബന്ധിച്ചുള്ള അന്നദാനത്തിനാവശ്യമായ പച്ചക്കറികൾ സ്വയം കൃഷി ചെയ്ത് ക്ഷേത്ര കമ്മറ്റി . ആമ്പിലാട് മഹാവിഷ്ണു ക്ഷേത്രത്തിലെ പ്രതിഷ്ഠാദിന മഹോത്സവത്തിന് ആവശ്യമായ പച്ചക്കറികളാണ് ക്ഷേത്ര കമ്മറ്റിയുടെ നേതൃത്വത്തിൽ വിളയിച്ചത്. ക്ഷേത്രകമ്മിറ്റി അംഗങ്ങളും, മാതൃസമിതി അംഗങ്ങളും ചേർന്ന് കഴിഞ്ഞ മാസമായിരുന്നു ക്ഷേത്രത്തിന്റെ മുന്നിലുള്ള കൃഷിയിടത്തിൽ പച്ചക്കറി കൃഷി ഇറക്കിയത്. പടന്നക്കാട് കോളേജ് ഓഫ് അഗ്രികൾച്ചറിലെ ബി എസ് സി വിദ്യാർത്ഥികളുടെ സേവനവും കൃഷിക്ക് ലഭിച്ചിരുന്നു. വെള്ളരി, മത്തൻ, പൊട്ടിക്ക, പാവക്ക ഉൾപ്പെടെയുള്ളവയാണ് കൃഷിയിറക്കിയത്. പച്ചക്കറിയുടെ വിളവെടുപ്പ് ഉദ്ഘാടനം മാങ്ങാട്ടിടം പഞ്ചായത്ത് പ്രസിഡന്റ് പി.സി ഗംഗാധരൻ നിർവഹിച്ചു. ക്ഷേത്രം പ്രസിഡന്റ് കെ.രാഘവൻ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് മെമ്പർ എൻ. അജിഷ്ണ, മാങ്ങാട്ടിടം കൃഷി ഓഫീസർ എ.സൗമ്യ, കൃഷി അസിസ്റ്റന്റ് ആർ. സന്തോഷ് കുമാർ, ക്ഷേത്രം ഭാരവാഹികളായ ഒ.രതീശൻ, ടി.ഇ. ബാലകൃഷ്ണൻ,യു.രാമകൃഷ്ണൻ, സത്യൻ വെള്ളോത്ത്, മാതൃസമിതി അംഗങ്ങൾ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |