ചാത്തന്നൂർ: വീടുകളിലെ ജൈവമാലിന്യം ശാസ്ത്രീയമായി സംസ്‌കരിക്കുന്നതിന്റെ ഭാഗമായി ചിറക്കര ഗ്രാമപഞ്ചായത്തിൽ ബയോബിൻ വിതരണം നടത്തി. ചിറക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.സുശീലാദേവി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ദേവദാസ് അദ്ധ്യക്ഷനായി. വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ മിനിമോൾ ജോഷ്, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സുദർശൻപിള്ള, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സുബി പരമേശ്വരൻ ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സുജയകുമാർ, സജില, വിനീത, ദിപു എന്നിവർ സംസാരിച്ചു. ഐ.ആർ.ടി.സി
കോഓർഡിനേറ്റർ ആര്യ ബോധവത്കരണ ക്ലാസ് നടത്തി. ആദ്യഘട്ടത്തിൽ 250 ഗുണഭോക്താക്കൾക്ക് ബയോബിൻ വിതരണം ചെയ്തു. ഗ്രാമപഞ്ചായത്ത് സെക്രട്ടറി സുനിൽകുമാർ, ഐ.ആർ.ടി.സി കോർഡിനേറ്റർ ഷീന, ഗ്രാമ സേവകർ, ഹരിത കർമ്മ സേന അംഗങ്ങൾ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |