തിരുവനന്തപുരം: നോർക്ക റൂട്ട്സും ജർമ്മൻ ഫെഡറൽ എംപ്ലോയ്‌മെന്റ് ഏജൻസിയും ജർമ്മൻ ഏജൻസി ഫോർ ഇന്റർനാഷണൽ കോ-ഓപ്പറേഷനും സംയുക്തമായി നടപ്പാക്കുന്ന ജർമ്മനിയിലേയ്ക്കുളള നഴ്സുമാരുടെ റിക്രൂട്ട്‌മെന്റ് പദ്ധതിയായ ട്രിപ്പിൾ വിൻ പദ്ധതിയിലേയ്ക്ക് ഇപ്പോൾ അപേക്ഷിക്കാം. ബിരുദമോ ഡിപ്ലോമയോ ഉള്ള നഴ്സുമാർക്കാണ് അവസരം.ബി.എസ്.സി നഴ്സുമാർക്ക് പ്രവർത്തി പരിചയം നിർബന്ധമല്ല. എന്നാൽ ജനറൽ നഴ്സിംഗ് പാസായവർക്ക് 3വർഷത്തെ പ്രവർത്തി പരിചയം നിർബന്ധമാണ്. പ്രായപരിധി ഇല്ല. ഭാഷാ പരിശീലനവും റിക്രൂട്ട്‌മെന്റും സൗജന്യമായിരിക്കും.
ഏപ്രിൽ 19മുതൽ 28വരെ തിരുവനന്തപുരത്ത് ജർമ്മൻ ഡെലിഗേഷൻ നേരിട്ട് നടത്തുന്ന ഇന്റർവ്യൂവിലൂടെ തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ഗോയ്‌ഥേ ഇൻസ്റ്റിറ്റിയൂട്ടിൽ ജർമ്മൻ ഭാഷാപരിശീലനം (ബി 1 ലെവൽ വരെ) നൽകി ജർമ്മനിയിലെ ആരോഗ്യമേഖലയിലേയ്ക്ക് റിക്രൂട്ട് ചെയ്യും. താത്പര്യമുള്ളവർ www.nifl.norkaroots.orgൽ അപേക്ഷ സമർപ്പിയ്ക്കാവുന്നതാണെന്ന് നോർക്ക റൂട്ട്സ് ചീഫ് എക്സിക്യുട്ടീവ് ഓഫീസർ അറിയിച്ചു. അവസാന തീയതി മാർച്ച് 6. വിശദവിവരങ്ങൾക്ക്:18004253939.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |