തിരുവനന്തപുരം: കരസേനയിലെ അഗ്നിവീർ റിക്രൂട്ട്മെന്റിന് ഇക്കൊല്ലം മുതൽ പുതിയ രീതി നടപ്പാക്കുമെന്നും പൊതുപ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പെന്നും റിക്രൂട്ടിംഗ് അഡിഷണൽ ഡയറക്ടർ ജനറൽ മേജർ ജനറൽ പി.രമേഷ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. അഗ്‌നിവീർ ജനറൽ ഡ്യൂട്ടി,അഗ്നിവീർ ടെക്‌നിക്കൽ,അഗ്നിവീർ ട്രേഡ്‌സ്‌മാൻ (10-ാം ക്ലാസ് ആൻഡ് എട്ടാം പാസ്),അഗ്നിവീർ ക്ലർക്ക്/സ്റ്റോർ കീപ്പർ ടെക്‌നിക്കൽ എന്നിവയ്‌ക്കുള്ള ഓൺലൈൻ രജിസ്‌ട്രേഷൻ മാർച്ച് 15വരെ നടത്താം. തിരുവനന്തപുരം,കൊല്ലം,പത്തനംതിട്ട,ആലപ്പുഴ,കോട്ടയം,ഇടുക്കി,എറണാകുളം ജില്ലക്കാർക്കായാണിത്.
പൊതുപ്രവേശന പരീക്ഷയെ അടിസ്ഥാനമാക്കി,ഷോർട്ട്‌ലിസ്റ്റ് ചെയ്ത ഉദ്യോഗാർത്ഥികളെ റിക്രൂട്ട്‌മെന്റ് റാലികൾക്കായി വിളിക്കും. റാലികളുടെ നടപടിക്രമങ്ങളിൽ മാറ്റമില്ല. പൊതുപ്രവേശന പരീക്ഷാ ഫലത്തെയും ഫിസിക്കൽ ടെസ്റ്റ് മാർക്കിനെയും അടിസ്ഥാനമാക്കിയാണ് അന്തിമ മെറിറ്റ് ലിസ്റ്റ്. വിശദവിവരങ്ങൾ www.joinindianarmy.nic.in.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |