അകാലത്തിൽ വിടപറഞ്ഞ തമിഴ് ഹാസ്യനടൻ വിവേക് അഭിനയിച്ച രംഗങ്ങൾ ഇന്ത്യൻ 2 വിൽ.
കമൽഹാസനൊപ്പം സ്‌ക്രീൻ സ്‌പേസ് പങ്കിടുക എന്നത് വിവേകിന്റെ സ്വപ്ന നിമിഷമായിരുന്നു. എങ്കിലും ഇന്ത്യൻ 2ൽ തന്റെ രംഗങ്ങൾ പൂർത്തിയാക്കാൻ വിവേകിന് കഴിഞ്ഞില്ല. ഇതിനിടെ ഇന്ത്യൻ 2വിലെ വിവേകിന്റെ രംഗങ്ങൾ മാറ്റി മറ്റെരാളെ കൊണ്ട് ചെയ്യിക്കുമെന്ന തരത്തിൽ അഭ്യൂഹങ്ങൾ പരന്നിരുന്നു. എന്നാൽ വിവേകിന്റെ ഭാഗങ്ങൾ നീക്കം ചെയ്യുകയോ പകരക്കാരനെ കൊണ്ടുവരികയുമില്ലെന്നാണ് റിപ്പോർട്ട്. വിവേകിന്റെ ഭാഗങ്ങൾ ആരായിരിക്കും ഡബ് ചെയ്യുക എന്നത് വ്യക്തമല്ല. ചിത്രത്തിന്റെ ക്ളൈമാക്സ് രംഗങ്ങൾ ധനുഷ് കോടിയിലാണ് ചിത്രീകരിക്കുന്നത്. കമൽഹാസന് മികച്ച നടനുള്ള മൂന്നാമത്തെ ദേശീയ അവാർഡ് ലഭിച്ച മികച്ച വിജയം കരസ്ഥമാക്കിയ ഇന്ത്യന്റെ തുടർച്ചയാണ് ഇന്ത്യൻ 2. കാജൽ അഗർവാൾ ആണ് നായിക. സിദ്ധാർത്ഥ്, പ്രിയ ഭവാനി ശങ്കർ, രാകുൽ പ്രീത് സിംഗ്, ഗുൽഷൻ ഗ്രോവർ, ബോബി സിംഹ തുടങ്ങിയവരാണ് ഷങ്കർ സംവിധാനം ചെയ്യുന്ന ചിത്രത്തിലെ മറ്റ് താരങ്ങൾ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |