തിരുവനന്തപുരം: കൊല്ലം ജില്ലയിൽ സൈനികക്ഷേമ വകുപ്പിൽ വെൽഫയർ ഓർഗനൈസർ (വിമുക്തഭടൻമാർ മാത്രം) (കാറ്റഗറി നമ്പർ 749/2021)തസ്തികയിലേക്ക് 6,7തീയതികളിൽ രാവിലെ 10.30ന് പി.എസ്.സി കൊല്ലം ജില്ലാ ഓഫീസിൽ സർട്ടിഫിക്കറ്റ് പരിശോധന നടത്തും.
ആയുർവേദ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ ഇൻ രചന ശരീർ(കാറ്റഗറി നമ്പർ 343/2021) തസ്തികയിലേക്ക് 10ന് രാവിലെ 10.30ന് പി.എസ്.സി ആസ്ഥാന ഓഫീസിൽ സർട്ടിഫിക്കറ്റ് പരിശോധന നടത്തും.
ശാരീരിക അളവെടുപ്പും കായികക്ഷമതാ പരീക്ഷയും
സിവിൽ പൊലീസ് വകുപ്പിൽ സബ് ഇൻസ്‌പെക്ടർ ഒഫ് പൊലീസ് (ട്രെയിനി) (കാറ്റഗറി നമ്പർ 388/2019,389/2019,390/2019,435/2019-എൻ.സി.എ -എസ്.സി.സി.സി), ആംഡ് പൊലീസ് സബ് ഇൻസ്‌പെക്ടർ (ട്രെയിനി) (കാറ്റഗറി നമ്പർ 386/2019,387/2019) തസ്തികകളുടെ ചുരുക്കപട്ടികയിലുൾപ്പെട്ടവർക്ക് 7മുതൽ പി.എസ്.സി ആസ്ഥാന ഓഫീസിന്റെയും കൊല്ലം,എറണാകുളം, കോഴിക്കോട് മേഖലാ ഓഫീസുകളുടെയും മേൽനോട്ടത്തിൽ തെരഞ്ഞെടുക്കപ്പെട്ട ഗ്രൗണ്ടുകളിൽ ശാരീരിക അളവെടുപ്പും കായികക്ഷമതാ പരീക്ഷയും നടത്തും. തിരുവനന്തപുരം ജില്ലയിൽ 14നും കൊല്ലം,എറണാകുളം ജില്ലകളിൽ 16നും കോഴിക്കോട് ജില്ലയിൽ 18നും പരീക്ഷ പൂർത്തിയാകും.പരീക്ഷയുമായി ബന്ധപ്പെട്ട ജില്ലാമാറ്റം,പരീക്ഷാകേന്ദ്രമാറ്റം അനുവദിക്കില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |