കൊച്ചി:ബ്രഹ്മപുരം പ്ലാന്റിലെ തീപിടിത്തത്തെകുറിച്ച് അന്വേഷണം വേണമെന്ന് ബി.ജെ.പി കൗൺസിലർമാർ ആവശ്യപ്പെട്ടു. ഓരോ വർഷവും കോടികളാണ് ബ്രഹ്മപുരത്തിനായി ചെലവഴിക്കുന്നത്. എന്നിട്ടും വേനൽക്കാലത്ത് തീപിടിത്തം ആവർത്തിക്കുന്നു. സമീപ പ്രദേശങ്ങളിലെ ജനങ്ങളുടെ ജീവനു ഭീഷണിയായിട്ടും മേയർ മൗനം പാലിക്കുന്നതിൽ ദൂരൂഹതയുണ്ട്. മേയർക്കും ഹെൽത്ത് ചെയർമാനും ഈ ഉത്തരവാദിത്വത്തിൽ നിന്നും ഒഴിഞ്ഞു മാറാനാവില്ലെന്നും ഇരുവരും സ്ഥാനം രാജിവച്ച് അന്വേഷണത്തെ നേരിടണമെന്നും ഇവർ ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |