SignIn
Kerala Kaumudi Online
Thursday, 19 September 2024 12.56 AM IST

കളക്ഷൻ ടാർജറ്റ് നേടാത്തവരെ തരംതാഴ്ത്തുമെന്ന് ട്രാൻ. എം.ഡി

Increase Font Size Decrease Font Size Print Page
p

കണ്ണൂർ: വരുമാനം വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി തൊഴിലാളികൾക്കും ഡിപ്പോകൾക്കും കളക്ഷൻ ടാർജറ്റ് നിശ്ചയിക്കാൻ കെ.എസ്.ആർ.ടി.സി നോർത്ത് സോൺ ഉദ്യോഗസ്ഥരുടെ യോഗം തീരുമാനിച്ചു. ടാർജറ്റ് കൈവരിക്കുന്ന ജീവനക്കാർക്ക് സ്ഥാനക്കയറ്റം നൽകുമെന്നും അല്ലാത്തവരെ തരംതാഴ്ത്തുമെന്നും യോഗത്തിൽ എം.ഡി ബിജുപ്രഭാകർ പറഞ്ഞു. മന്ത്രി ആന്റണി രാജുവും യോഗത്തിലുണ്ടായിരുന്നു.

നിശ്ചിത ടാർജറ്റ് നേടുന്നതിന് തൊഴിലാളികളുടെ പൂർണ പിന്തുണ ഉറപ്പാക്കണമെന്നും എം.ഡി നിർദ്ദേശിച്ചു. മാനേജ്മെന്റിന്റെ താത്പര്യങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിക്കുന്ന തൊഴിലാളി സംഘടനകൾക്കൊപ്പം നിൽക്കാൻ സർക്കാർ തയ്യാറാവില്ല. സമരത്തെ പ്രോത്സാഹിപ്പിക്കരുത്. തൊഴിലാളികൾ ഇതിനെതിരെ കോടതിയെ സമീപിച്ചാൽ അതിനെ നേരിടാനും സർക്കാരിനാകും. എ.ടി.ഒ, ഡി.ടി.ഒ, എക്സിക്യൂട്ടീവ് ഡയറക്ടർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർ ബസുകളിൽ പരിശോധന നടത്തണം. ഒരുമാസം കുറഞ്ഞത് 20 ബസുകളെങ്കിലും പരിശോധിക്കണം. ഗസറ്റഡ് ഓഫീസർമാരാണെന്ന് പറഞ്ഞ് മസില് പിടിച്ചിട്ട് കാര്യമില്ല. എല്ലാവരും മേലനങ്ങി പണിയെടുക്കണം. യൂണിയൻ നേതാക്കളുടെ ശുപാർശയുമായി ഇങ്ങോട്ടുവരേണ്ടെന്നും എം.ഡി പറഞ്ഞു. കണ്ണൂർ, കാസർകോട്, കോഴിക്കോട്, വയനാട്, മലപ്പുറം, പാലക്കാട്‌ ജില്ലകളിൽ നിന്നായി 160 ഉദ്യോഗസ്ഥരാണ് യോഗത്തിൽ പങ്കെടുത്തത്. ശനിയാഴ്ചയായിരുന്നു യോഗം.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: KSRTC
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.