അമ്പലപ്പുഴ: ആസാദി കാ അമൃത് മഹോത്സവത്തിന്റെയും നിയമസഭാ ലൈബ്രറിയുടെ ശതാബ്ദി ആഘോഷങ്ങളുടെയും ഭാഗമായി തിരുവനന്തപുരത്ത് സംഘടിപ്പിച്ച അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ നിന്നുള്ള പുസ്തകങ്ങൾ എച്ച് .സലാം എം.എൽ.എ അമ്പലപ്പുഴ പി.കെ.മെമ്മോറിയൽ ഗ്രന്ഥശാലയ്ക്ക് കൈമാറി. പ്രസിഡന്റ് കെ. പി. കൃഷ്ണദാസ് എം .എൽ .എ യിൽ നിന്ന് പുസ്തകങ്ങൾ ഏറ്റുവാങ്ങി. അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് പ്രസിഡന്റ് ശോഭ ബാലൻ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ആർ.ജയരാജ്, ജി.വേണുലാൽ, ശ്രീജ രതീഷ്, വി.അനിത, പഞ്ചായത്തംഗം സുഷമ രാജീവ്, ബി.ശ്രീകുമാർ എന്നിവർ സംസാരിച്ചു. സെക്രട്ടറി എൻ. എസ്. ഗോപാലകൃഷ്ണൻ സ്വാഗതം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |