മുക്കം: എ.ഐ.വൈ.എഫ് തിരുവമ്പാടി മണ്ഡലം പ്രവർത്തക ക്യാമ്പ് തോട്ടക്കാട് നടന്നു. ജില്ല ജോ. സെക്രട്ടറി റിയാസ് അഹമ്മദ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് കെ.ആർ.ഷൈജു അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി ഇ.കെ.വിബീഷ് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. കാരശ്ശേരി പഞ്ചായത്തിലെ കുമാരനെല്ലൂർ വില്ലേജിന്റെ വിവിധ ഭാഗങ്ങളിൽ വില്ലേജ് അധികൃതരുടെ ഒത്താശയോടെ നടക്കുന്ന മണ്ണെടുപ്പും വയൽ നികത്തലും അന്വേഷണം നടത്തി നടപടി സ്വീകരിക്കണമെന്ന് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. മണ്ഡലം കമ്മിറ്റി ശേഖരിച്ച പ്രവർത്തന ഫണ്ട് ജില്ലാ കമ്മിറ്റിക്ക് കൈമാറി. സി.പി.ഐ കാരശ്ശേരി ലോക്കൽ സെക്രട്ടറി പി.കെ.രതീഷ്, അനിൽ ജോസ്, സൂരജ്ലാൽ, പ്രമോദ് നാരായണൻ എന്നിവർ പ്രസംഗിച്ചു. കെ.ആർ.രാജേഷ് നന്ദി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |