SignIn
Kerala Kaumudi Online
Friday, 26 April 2024 6.08 PM IST

ഓഹരിയിൽ നേട്ടം തുടരുന്നു

stock

മുംബയ്: തുടർച്ചയായി രണ്ടാം വ്യാപാര ദിനത്തിലും ഓഹരി സൂചികകൾ നേട്ടത്തിലായി. സെൻസെക്സ് 415.49 പോയിന്റ് ഉയർന്ന് 60224.46ലും നിഫ്റ്റി 117.20 പോയിന്റ് കുതിച്ച് 17711.50 ലുമെത്തി. സെൻസെക്സിൽ 0.69 ശതമാനവും നിഫ്റ്റിയിൽ 0.67 ശതമാനവുമാണ് നേട്ടം. നിരക്ക് വർധന കുത്തനെ കൂട്ടിയത് ഫെഡ് ഉദ്യോഗസ്ഥർ തള്ളിയതും അദാനി വിഷയങ്ങൾ കെട്ടടങ്ങിയതും വിപണിക്ക് ഗുണമായി.

അദാനി എന്റർപ്രൈസസ്, ടാറ്റ മോട്ടോഴ്സ്, ഒഎൻജിസി, എൻടിപിസി, പവർഗ്രിഡ് എന്നിവയാണ് മികച്ച നേട്ടമുണ്ടാക്കിയ ഓഹരികൾ. അതേസമയം ബ്രിട്ടാനിയ ഇൻഡസ്ട്രീസ്, ടാറ്റ സ്റ്റീൽ, ജെഎസ്ഡബ്ല്യു സ്റ്റീൽ, ഹിൻഡാൽകോ, ഇൻഡസ് ഇനഡ് ബാങ്ക് എന്നിവയാണ് തിരിച്ചടി നേരിട്ടത്. ലോഹം, റിയാലിറ്റി, പൊതുമേഖല ബാങ്ക് എന്നിവ ഉയർന്നപ്പോൾ ബിഎസ്ഇ മിഡ്ക്യാപ് 0.7 ശതമാനവും സ്മോൾ ക്യാപ് ഒരു ശതമാനവും മുന്നേറി.

2049 ഓഹരികള്‍ മുന്നേറിയപ്പോള്‍ 1430 എണ്ണം തിരിച്ചടി നേരിട്ടു. 189 ഓഹരി വിലകള്‍ മാറ്റമില്ലാതെ തുടർന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BUSINESS, STOCK, MARKET
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.