കൊല്ലം: ജില്ലയിലെ സർക്കാർ തടി ഡിപ്പോകളിൽ തേക്ക് തടി ചില്ലറ വില്പനയ്ക്ക് തയ്യാറായി. ഗാർഹികാവശ്യങ്ങൾക്കുള്ള തേക്ക് തടിയുടെ ചില്ലറ വില്പന തുയ്യം, പത്തനാപുരം, കടയ്ക്കാമൺ സർക്കാർ തടി ഡിപ്പോകളിൽ 10 മുതൽ ആരംഭിക്കും. സെക്കൻഡ് ബി, സെക്കൻഡ് സി, തേർഡ് ബി, തേർഡ് സി ഇനങ്ങളിലെ തേക്ക് തടികളാണ് ഒരുക്കിയിട്ടുള്ളത്.
വീട് നിർമ്മാണത്തിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നിന്ന് ലഭിച്ച അനുമതി പത്രം, കെട്ടിടത്തിന്റെ അംഗീകൃത പ്ളാൻ, സ്കെച്ച്, പാൻ കാർഡ്, തിരിച്ചറിയൽ കാർഡ് എന്നിവയുടെ പകർപ്പും, 5 രൂപയുടെ കോർട്ട് ഫീ സ്റ്റാമ്പ് എന്നിവ സഹിതം നിശ്ചിത തീയതി മുതൽ എല്ലാ പ്രവൃത്തി ദിവസങ്ങളിലും രാവിലെ 8 മുതൽ വൈകുന്നേരം 5 വരെ ഡിപ്പോകളിൽ നിന്ന് 5 ക്യുബിക്ക് മീറ്റർ വരെ തേക്ക് തടി നേരിട്ട് വാങ്ങാവുന്നതാണ്. തുയ്യം ഡിപ്പോ ഓഫീസർ: 8547600527, പത്തനാപുരം ഡിപ്പോ ഓഫീസർ: 8547600766, കടയ്ക്കാമൺ ഡിപ്പോ ഓഫീസർ 8547900762, ടിംബർ സെയിൽസ് ഡിവിഷൻ, പുനലൂർ: 0475-2222617.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |