SignIn
Kerala Kaumudi Online
Friday, 19 April 2024 10.55 PM IST

വനിതാ ജീവനക്കാർക്ക് വി.കെ.സി ഗ്രൂപ്പിന്റെ ആദരം

ttttttttt
ലോക വനിതാ ദിനത്തോടനുബന്ധിച്ച് വി.കെ.സി ഗ്രൂപ്പ് വനിതാ ജീവനക്കാരെ ആദരിച്ചപ്പോൾ. വി.കെ.സി ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ വി.കെ.സി റസാക്ക്, മുഖ്യാതിഥി നിഷ സോമൻ (റിലേഷൻഷിപ്പ് കോച്ച്, ഫാമിലി കൗൺസിലർ, എച്ച്.ആർ.ഡി ട്രെയിനർ), ഡയറക്ടർമാരായ എം.എ. പ്രേംരാജ്, കെ.സി. ചാക്കോ, പി. അസീസ്, എന്നിവർ സമീപം.

കോഴിക്കോട്: പതിറ്റാണ്ടിലേറെ കാലമായി സേവനം തുടരുന്ന വനിതാ ജീവനക്കാർക്ക് വി.കെ.സി ഗ്രൂപ്പിന്റെ പ്രത്യേക ആദരം. ലോക വനിതാ ദിനത്തോടനുബന്ധിച്ചാണ് 232 ഓളം വനിതാ ജീവനക്കാരെ വി.കെ.സി ഗ്രൂപ്പ് ചെയർമാൻ വി.കെ.സി മമ്മദ് കോയ ആദരിച്ചത്. പത്തു വർഷത്തിലേറെ കാലമായി സേവനം ചെയ്യുന്ന 139 വനിതാ ജീവനക്കാർക്ക് കമ്പനി പ്രത്യേക ഉപഹാരങ്ങൾ നൽകി. കമ്പനിയുടെ വളർച്ചയിൽ നിർണായക പങ്കുവഹിച്ച വനിതാ ജീവനക്കാരുടെ സേവനത്തിനുള്ള അംഗീകാരമായാണ് പരിപാടി സംഘടിപ്പിച്ചത്.

വർഷങ്ങളായി വി.കെ.സി ഗ്രൂപ്പിനൊപ്പമുള്ള വനിതാ ജീവനക്കാരെയും അവരുടെ സമർപ്പിത സേവനങ്ങളെയും ആദരിക്കുന്നതിലൂടെ തൊഴിലിടങ്ങളിൽ വനിതകൾക്ക് പ്രോത്സാഹനവും അവസരങ്ങളും ഒരുക്കാൻ സാധിക്കുന്നതിൽ ഏറെ അഭിമാനമുണ്ടെന്ന് വി.കെ.സി ഗ്രൂപ്പ് ചെയർമാൻ വി.കെ.സി മമ്മദ് കോയ പറഞ്ഞു. പതിറ്റാണ്ടുകളായി ഇത്രയധികം വനിതാ ജീവനക്കാർ വി.കെ.സി കുടുംബത്തിനൊപ്പമുള്ളത് വലിയ നേട്ടവും പ്രചോദനവുമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

മാനേജിംഗ് ഡയറക്ടർ വി.കെ.സി റസാക്ക് അദ്ധ്യക്ഷത വഹിച്ചു. പാദരക്ഷാ ഉത്പ്പാദന രംഗത്ത് വി.കെ.സി ഗ്രൂപ്പിനെ മുന്നിലെത്തിക്കാൻ കഠിനാദ്ധ്വാനവും സമർപ്പിത സേവനവും ചെയ്തവരാണ് ഞങ്ങളുടെ വനിതാ ജീവനക്കാരെന്ന് അദ്ദേഹം പറഞ്ഞു.

വനിതാ ദിനാഘോഷത്തിന്റെ ഭാഗമായി നടന്ന പരിപാടിയിൽ തുല്യതയെ അംഗീകരിക്കുക എന്ന വിഷയത്തിൽ വനിതാ ജീവനക്കാർക്കായി ക്ലാസും സംഘടിപ്പിച്ചു. മുഖ്യാതിഥിയായ നിഷ സോമൻ (റിലേഷൻഷിപ്പ് കോച്ച്, ഫാമിലി കൗൺസിലർ, എച്ച്.ആർ.ഡി ട്രെയിനർ) നേതൃത്വം നൽകി. ഡയറക്ടർമാരായ എം.എ. പ്രേംരാജ്, കെ.സി. ചാക്കോ, പി. അസീസ്, എച്ച്.ആർ ഹെഡ് വിനോദ് കുമാർ എന്നിവർ പ്രസംഗിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOZHIKODE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.