തിരുവനന്തപുരം: ടെലിവിഷൻ രംഗത്ത് നൽകിയ സമഗ്ര സംഭാവനകൾ പരിഗണിച്ച് സംസ്ഥാന സർക്കാരിന്റെ പരമോന്നത ദൃശ്യമാദ്ധ്യമ പുരസ്കാരമായ ടെലിവിഷൻ ലൈഫ്ടൈം അച്ചീവ്മെന്റ് അവാർഡിന് സംവിധായകൻ ശ്യാമപ്രസാദ് അർഹനായതായി മന്ത്രി സജി ചെറിയാൻ വാർത്താക്കുറിപ്പിൽ അറിയിച്ചു. രണ്ടു ലക്ഷം രൂപയും പ്രശംസാപത്രവും ശില്പവും അടങ്ങുന്നതാണ് അവാർഡ്.
മുതിർന്ന മാദ്ധ്യമപ്രവർത്തകനായ ശശികുമാർ ചെയർമാനും ബൈജു ചന്ദ്രൻ, ആർ. പാർവതീദേവി എന്നിവർ അംഗങ്ങളും ചലച്ചിത്ര അക്കാഡമി സെക്രട്ടറി സി. അജോയ് സെക്രട്ടറിയുമായ ജൂറിയാണ് അവാർഡ് ജേതാവിനെ തിരഞ്ഞെടുത്തത്.
സാഹിത്യരചനകളെ ആസ്പദമാക്കി ടെലിഫിലിമുകളും സീരിയലുകളും ഒരുക്കിയ ശ്യാമപ്രസാദിന് 1993,1994,1996 വർഷങ്ങളിൽ മികച്ച ടെലിവിഷൻ സംവിധായകനുള്ള സംസ്ഥാന അവാർഡ് ലഭിച്ചിട്ടുണ്ട്.
അഞ്ചു തവണ മികച്ച സംവിധായകനുള്ള സംസ്ഥാന ചലച്ചിത്ര അവാർഡും നേടിയിട്ടുണ്ട്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |