തിരുവനന്തപുരം: എൻ.ആർ.ഐ കൗൺസിൽ ഒഫ് ഇന്ത്യ ചെയർമാൻ പ്രവാസി ബന്ധു ഡോ.എസ്. അഹമ്മദിന് യു.ആർ.എഫ് ഗ്ലോബൽ അവാർഡും ഹാൾ ഒഫ് ഫെയിം ബഹുമതിയും ലഭിച്ചു. മൂന്നര പതിറ്റാണ്ട് പ്രവാസി ക്ഷേമ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയതിനും കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ ശ്രദ്ധ നേടിയ വിവിധ പദ്ധതികൾ പൂർത്തീകരിച്ചതിനുമാണ് പുരസ്കാരം. 12ന് ദുബായ് ഷെറാട്ടൺ ഗ്രീക്ക് ഹോട്ടലിൽ നടക്കുന്ന അന്തർദേശിയ സമ്മേളനത്തിൽ പുരസ്കാരം നൽകും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |