കണ്ണൂർ: സ്വപ്ന സുരേഷിനെതിരെ ആയിരംവട്ടം മാനനഷ്ടക്കേസ് കൊടുക്കുമെന്ന് വെല്ലുവിളിച്ച സി.പി.എം സെക്രട്ടറി എം.വി. ഗോവിന്ദൻ മുഖ്യമന്ത്രിയെ വെട്ടിലാക്കിയെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ എം.പി. ആയിരംവട്ടം വേണ്ട, ഒരുവട്ടമെങ്കിലും മുഖ്യമന്ത്രിയെക്കൊണ്ട് മാനനഷ്ടക്കേസ് കൊടുപ്പിക്കാമോ എന്ന് സുധാകരൻ ചോദിച്ചു.
ഒരുവട്ടം സ്വപ്ന ആരോപണം ഉന്നയിച്ചപ്പോഴാണ് ഗോവിന്ദൻ മാനനഷ്ടക്കേസ് കൊടുക്കും എന്നു പറഞ്ഞത്. എന്നാൽ മുഖ്യമന്ത്രിക്കും കുടുംബാംഗങ്ങൾക്കുമെതിരെ ആയിരംവട്ടമെങ്കിലും സ്വപ്ന ആരോപണം ഉന്നയിച്ചിട്ടുണ്ട്. ബിരിയാണിച്ചെമ്പിലെ സ്വർണക്കടത്ത്, വിമാനത്താവളത്തിലൂടെ കറൻസി കടത്ത്, കുടുംബാംഗങ്ങളുടെ വൻബിസിനസ് ഡീലുകൾ തുടങ്ങി കേരളം ഞെട്ടിപ്പോയ നിരവധി ആരോപണങ്ങളാണ് പല വേദികളിൽ ഉയർന്നത്. അതിനെതിരെ ചെറുവിരൽപോലും അനക്കാത്ത മുഖ്യമന്ത്രിയുടെ മടിയിൽ കനമുണ്ടെന്ന് ജനങ്ങൾ ഉറച്ചുവിശ്വസിക്കുന്നുണ്ടെന്ന് സുധാകരൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |