ബംഗളുരു : ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീപിടിത്തതിന് കാരണം മീഥേൻ ബഹിർഗമനവും ചൂടുമാണെന്ന് കരാർ കമ്പനിയായ സോൻട ഇൻഫ്രാടെകിന്റെ വിശദീകരണം. മാലിന്യ പ്ലാന്റിലെ മാലിന്യസംസ്കരണം തങ്ങളുടെ ഉത്തരവാദിത്വമല്ലെന്ന് കമ്പനി അറിയിച്ചു. ബയോ മൈനിംഗ്, കാപ്പിംഗ് വഴി പഴയ മാലിന്യങ്ങളുടെ സംസ്കരണം എന്നിവയിൽ മാത്രമേ കമ്പനിക്ക് ഉത്തരവാദിത്വമുള്ളൂ. ഓരോ ദിവസവും വരുന്ന മാലിന്യങ്ങളുടെ സംസ്കരണവും സോൻടയുടെ ഉത്തരവാദിത്വമല്ലെന്ന് കമ്പനി പറയുന്നു.
2021 സെപ്തംബർ ആറിനാണ് കൊച്ചി കോർപ്പറേഷനുമായി സോൻട ഇൻഫ്രാടെക് കരാറിലെത്തിയത്. 2022 ജനുവരി 21നാണ് ആദ്യമായി സൈറ്റിൽ പ്രവർത്തനം തുടങ്ങിയത്. ഫെബ്രുവരിയിവും മാർച്ചിലുമായി കോർപ്പറേഷൻ അയച്ചുവെന്ന പറയുന്ന കത്തുകൾ കിട്ടിയിട്ടില്ലെന്നും മാദ്ധ്യമങ്ങളിലൂടെയാണ് ഇക്കാര്യം ആദ്യം അറിയുന്നതെന്നും സോൻട ഇൻഫ്രാടെക് വ്യക്തമാക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |