കൊച്ചി: ലൈഫ് മിഷൻ അഴിമതി സംബന്ധിച്ച എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ കേസിൽ റിമാൻഡിൽ കഴിയുന്ന, മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിനെ വലതുകാൽമുട്ട് വേദനയെ തുടർന്ന് കളമശേരി ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. കാക്കനാട് ജില്ലാ ജയിലിലെ ഡോക്ടറുടെ നിർദ്ദേശപ്രകാരം ഇന്നലെ രാവിലെ ഒമ്പതോടെയാണ് ശിവശങ്കറിനെ മാറ്റിയത്. ഒരാഴ്ച ഫിസിയോ തെറാപ്പിയും തുടർന്ന് ശസ്ത്രക്രിയയും വേണ്ടിവരുമെന്നാണ് സൂചന.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |