സൈജു കുറുപ്പ് വീണ്ടും നായക വേഷത്തിൽ. നവാഗതനായ സിന്റോ സണ്ണി രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിന് പാപ്പച്ചൻ ഒളിവിലാണ് എന്നു പേരിട്ടു. ലോറി ഡ്രൈവറായ പാപ്പച്ചന്റെ വേഷമാണ് സൈജു കുറുപ്പിന് . ഉപചാരപൂർവ്വം ഗുണ്ടജയൻ ആണ് സൈജു നായകനായി അവസാനം റിലീസ് ചെയ്ത ചിത്രം.സൈജു നായകനായി ഒരുപിടി ചിത്രങ്ങൾ ഒരുങ്ങുന്നുണ്ട്. അനീഷ് ഉപാസന സംവിധാനം ചെയ്യുന്ന ചിത്രീകരണം പൂർത്തിയായ ജാനകി ജാനേ ആണ് ഒരു ചിത്രം. നവ്യ നായരാണ് നായിക. സൈജുവിനെ നായകനാക്കി നവാഗതനായ നൗഷാദ് സാഫ്രോൺ സംവിധാനം ചെയ്യുന്ന പൊറാട്ട് നാടകത്തിന്റെ ചിത്രീകരണം ഉദുമയിൽ പുരോഗമിക്കുന്നു. ഹരിഹരൻ സംവിധാനം ചെയ്ത മയൂഖം എന്ന ചിത്രത്തിൽ നായകനായി വെള്ളിത്തിരയിലേക്ക് വന്ന സൈജു പിന്നിട് സ്വാഭവ വേഷങ്ങളിലും കോമഡി കഥാപാത്രങ്ങളിലും തിളങ്ങുന്ന കാഴ്ചയായിരുന്നു.പ്രതിനായകനായും അഭിനയിച്ചു. അതേസയം
സ്രിന്ദയും സോളമന്റെ തേനീച്ചകൾ എന്ന ചിത്രത്തിലൂടെ എത്തിയ ദർശനയുമാണ് പാപ്പച്ചൻ ഒളിവിലാണ് എന്ന ചിത്രത്തിലെ നായികമാർ. അജു വർഗീസ്, വിജയരാഘവൻ, ജഗദീഷ്, ജോണി ആന്റണി, കോട്ടയം നസീർ, ജോളി ചിറയത്ത്, ശരൺ രാജ്, ഷിജു മാടക്കര തുടങ്ങിയവരാണ് മറ്റ് താരങ്ങൾ.തോമസ് തിരുവല്ല ഫിലിംസിന്റെ ബാനറിൽ തോമസ് തിരുവല്ല നിർമ്മിക്കുന്ന ചിത്രം ത്രില്ലർ ഗണത്തിൽപ്പെട്ടതാണ്. ബി. കെ. ഹരിനാരായണൻ, സിന്റോ സണ്ണി എന്നിവരുടെ വരികൾക്ക് ഓസേപ്പച്ചൻ ഈണം പകരുന്നു. ജീജിത്ത് നായർ ഛായാഗ്രഹണവും രതിൻ രാധാകൃഷ്ണൻ എഡിറ്റിംഗും നിർവഹിക്കുന്നു. പി. ആർ. ഒ എ. എസ്. ദിനേശ്, വാഴൂർ ജോസ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |