തിരുവനന്തപുരം: പ്ലസ് വൺ ചോദ്യപേപ്പറിലെ അക്ഷരങ്ങൾ ചുവന്ന നിറത്തിൽ തന്നെയായിരിക്കുമെന്നും നിറം മാറ്രമുണ്ടാകില്ലെന്നും വ്യക്തമാക്കി വിദ്യാഭ്യാസ വകുപ്പ്. പ്ലസ് വൺ,പ്ലസ് ടു പരീക്ഷയുടെ ചോദ്യപേപ്പറുകൾ തിരിച്ചറിയാൻ വേണ്ടിയാണ് ക്രമീകരണമെന്നും അധികൃതർ വിശദീകരിച്ചു. വിദ്യാർത്ഥികളുടെ ഭാഗത്ത് നിന്നും പരാതികൾ ഉയരുമ്പോഴും പരീക്ഷകൾക്കിടെ ലക്ഷകണക്കിന് ചോദ്യപേപ്പറുകൾ കറുത്ത അക്ഷരത്തിൽ അച്ചടിക്കുന്നത് പ്രായോഗികമല്ലെന്നും. ഇത് സാമ്പത്തിക ബാദ്ധ്യത വരുത്തിവയ്ക്കുമെന്നത് വലിയ തോതിലുള്ള ആക്ഷേപത്തിന് ഇടയാക്കുമെന്നതും വകുപ്പിനെ പ്രതിസന്ധിയിലാക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |