പൊൻകുന്നം: കാറിൽ സഞ്ചരിക്കുകയായിരുന്ന യുവാവിനെ ആക്രമിച്ച കേസിൽ നിലക്കൽ അട്ടത്തോട് കൊന്നമൂട്ടിൽ മഹേഷ് (24), ഇയാളുടെ സഹോദരൻ മനു (22) എന്നിവരെ പൊൻകുന്നം പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ പത്തിന് ചിറക്കടവ് വടക്കുംഭാഗം ഭാഗത്തായിരുന്നു സംഭവം.
കാറിൽ വരികയായിരുന്ന യുവാവിനെ ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന ഇവർ ചീത്തവിളിക്കുകയും യുവാവ് ഇത് ചോദ്യം ചെയ്തതിനെ തുടർന്ന് ഹെൽമെറ്റ് കൊണ്ട് ആക്രമിക്കുകയുമായിരുന്നു. സമീപവാസികൾ എത്തുമ്പോഴേക്കും ഇരുവരും ബൈക്കിൽ രക്ഷപെട്ടിരുന്നു. പരാതിയെ തുടർന്ന് പൊൻകുന്നം പൊലീസ് പ്രതികളെ പിടികൂടുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |