ന്യൂഡൽഹി: നീറ്റ് പി.ജി പൊതുപ്രവേശന പരീക്ഷാ ഫലം പ്രഖ്യാപിച്ചു. natboard.edu.in, nbe.edu.in എന്നീ വെബ്സൈറ്റുകളിൽ ഫലം ലഭ്യമാണ്. മാർച്ച് 25 മുതൽ മാർക്ക് ഷീറ്റുകൾ ഡൗൺലോഡ് ചെയ്യാം. ഓൾ ഇന്ത്യ ക്വാട്ടയിലെ 50 ശതമാനം സീറ്റുകളുടെ പട്ടികയും സംസ്ഥാന ക്വാട്ടയിലേക്കുള്ള സീറ്റുകളും പ്രത്യേകം പ്രഖ്യാപിക്കും. ജനറൽ/ സാമ്പത്തിക സംവരണ വിഭാഗത്തിന് 800 ൽ 291, ജനറൽ/ഭിന്നശേഷി വിഭാഗത്തിന് 274, പട്ടികജാതി, പട്ടിക വർഗ, ഒ.ബി.സി വിഭാഗത്തിന് 257 എന്നിങ്ങനെയാണ് കട്ട് ഓഫ് മാർക്ക്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |