കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളം വഴി സ്വർണം കടത്താൻ ശ്രമിച്ചയാൾ കസ്റ്റംസ് പിടിയിൽ. മലപ്പുറം ചങ്ങരംകുളം സ്വദേശി അക്ബറിനെയാണ് 640ഗ്രാം സ്വർണവുമായി കസ്റ്റംസ് എയർ ഇന്റലിജൻസ് യൂണിറ്റ് പിടികൂടിയത്. ഉൾവസ്ത്രത്തിൽ തേച്ചുപിടിപ്പിച്ചാണ് ഇയാൾ സ്വർണം കടത്താൻ ശ്രമിച്ചത്.
അക്ബർ നടന്നുപോകുമ്പോൾ തുടരെ തുടരെ പാന്റ്സ് മുകളിലേയ്ക്ക് കയറ്റുന്നത് കണ്ടാണ് കസ്റ്റംസ് ഉദ്യോഗസ്ഥർക്ക് സംശയം തോന്നിയത്. തുടർന്ന് ഇയാളെ വിശദമായ ദേഹപരിശോധനയ്ക്ക് വിധേയമാക്കിയപ്പോളാണ് മൂന്ന് ഉൾവസ്ത്രങ്ങൾ ധരിച്ചതായി കണ്ടെത്തിയത്. ഇതിലൊന്നിലാണ് സ്വർണം തേച്ചുപിടിപ്പിച്ചിരുന്നത്. പിടികൂടിയ സ്വർണത്തിന് വിപണിയിൽ 34 ലക്ഷം രൂപയോളം വിലവരും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |